ഇസ്ലാമിക് മ്യൂസിയത്തിന്റെ ഭാഗമായി കോർണിഷിൽ സ്ഥാപിച്ച ഫ്ലാഗ് പ്ലാസ

ദേശങ്ങളുടെ സംഗമമായി ഫ്ലാഗ് പ്ലാസ ഉയർന്നു

ദോഹ: വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകളുമായി ഇസ്ലാമിക് ആർട് മ്യൂസിയത്തോട് ചേർന്ന് ഫ്ലാഗ് പ്ലാസ സജ്ജമായി. സാംസ്കാരിക വർഷത്തിന്റെ ഭാഗമായി അന്താരാഷ്ട്ര സാംസ്കാരിക കൈമാറ്റം എന്ന ലക്ഷ്യവുമായാണ് ഫ്ലാസ് പ്ലാസ തയ്യാറാക്കിയത്. വിവിധ ദേശക്കാർക്ക് ഒന്നിക്കാനും സാംസ്കാരിക ആശയങ്ങൾ കൈമാറാനുമുള്ള ഇടം എന്ന നിലയിലാണ് ദോഹ കോർണിഷിനോട് ചേർന്നു തന്നെ ഫ്ലാഗ് പ്ലാസ സ്ഥിതി ചെയ്യുന്നത്. 119 രാജ്യങ്ങളുടെ ദേശീയ പതാകകളാണ് ഇവിടെ വിശാലമായ മേഖലയിൽ ഉയർത്തിയത്. യൂറോപ്യൻ യൂനിയൻ, ഐക്യരാഷ്ട്രസഭ, ഗൾഫ് കോർപറേഷൻ കൗൺസിൽ എന്നിവയുടെ പതാകകളും ഉയർത്തി. ചടങ്ങിൽ വിവിധ രാഷ്ട്ര പ്രതിനിധികളും നയതന്ത്ര ഉദ്യോഗസ്ഥരും പങ്കാളികളായി.

ലബനീസ് ശിൽപി നജ്ല അൽസീനയുടെ 'അസ്, ഹെർ, ഹിം'എന്ന കലാസൃഷ്ടിയാണ് മേഖലയിലെ ആകർഷകമായ മറ്റൊന്ന്. 'വ്യത്യസ്തമായ ദേശക്കാരെ സ്വാഗതം ചെയ്യുന്നതിന്റെയും ഉൾക്കൊള്ളുന്നതിന്റെയും പ്രതീകമായാണ് ഫ്ലാഗ് പ്ലാസ തല ഉയർത്തിനിൽക്കുന്നത്. വിവിധ സംസ്കാരങ്ങൾ പരസ്പരം കൊടുക്കൽ വാങ്ങലുകളിലൂടെയും സമ്പന്നമാവുന്നതാണ്. എല്ലാവിഭാഗം ആളുകളെയും ഇവിടേക്ക് സ്വാഗതംചെയ്യുന്നു -ഫ്ലാഗ് പ്ലാസയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത് ശൈഖ അൽ മയാസ പറഞ്ഞു.

സാമൂഹിക സംഗമങ്ങൾക്കും ആഘോഷങ്ങൾക്കുമുള്ള പുതിയ ഇടമായാണ് ഫ്ലാഗ് പ്ലാസയെ ലക്ഷ്യമിടുന്നത്. ലോകകപ്പ് വേളയിൽ വിവിധ രാജ്യങ്ങളുടെ ദേശീയപതാകകൾ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന ഇവിടം സഞ്ചാരികൾക്കും പ്രിയപ്പെട്ടതാകും.

Tags:    
News Summary - Flag Plaza emerged as a confluence of nations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.