Posted On
date_range Updated On
date_range അഞ്ച്, പത്ത്, 50 റിയാൽ കറൻസി പരിഷ്‍കരിക്കുന്നു
ദോഹ: അഞ്ച്, പത്ത്, 50 റിയാൽ കറൻസികൾ പരിഷ്‍കരിക്കുന്നതായി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. സ്റ്റേറ്റ് എംബ്ലം, അറബിക് അക്കം, ഇഷ്യൂ തീയതി എന്നിവയിലാണ് മാറ്റം. അതേസമയം, നിലവിൽ വിപണിയിലുള്ള ഫിഫ്ത് സീരിസിലെ അഞ്ച്, പത്ത്, 50 റിയാൽ കറൻസികൾക്ക് നിയമ പ്രാബല്യമുണ്ടാകുമെന്നും സാധാരണ പോലെ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. മറ്റു തുക കറൻസികളിലും പിന്നീട് മാറ്റം വരുത്തുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. പഴയ കറനസികളും സ്വീകരിക്കണമെന്ന് പൊതു സ്ഥാപനങ്ങളോടും വ്യാപാരികളോടും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.