ദോഹ: റമദാൻ മാസത്തിൽ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വിവിധ ഏജൻസികൾ എന്നിവയുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. ജീവനക്കാർക്ക് അഞ്ചു മണിക്കൂറാണ് തൊഴിൽ സമയം.
രാവിലെ ഒമ്പത് മണി മുതൽ ഉച്ച രണ്ട് മണിവരെ ആയിരിക്കും ഓഫിസുകളുടെ പ്രവൃത്തി സമയമെന്ന് കാബിനറ്റ് കാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ സുലൈതി അറിയിച്ചു. ജോലിയിൽ പ്രവേശിക്കാൻ വൈകുന്നവർക്ക് രാവിലെ 10 മണിവരെ ഇളവു നൽകുന്നതാണ്. എന്നാൽ, ഇവർ അഞ്ചു മണിക്കൂർ തൊഴിൽസമയം പൂർത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.