റവാബി ഹൈപ്പർമാർക്കറ്റ് ഇസ്ഗാവയിൽ നടന്ന ചടങ്ങിൽ ധാത്രി ആയുർവേദ ഉൽപന്നങ്ങൾ
അവതരിപ്പിച്ചപ്പോൾ
ദോഹ: അൽ റവാബി ഗ്രൂപ് ഓഫ് കമ്പനിയുടെ ഭാഗമായ ഫൈവ് ഗ്രൂപ് ട്രേഡിങ് ഖത്തറിൽ ധാത്രി ആയുർവേദ ഔദ്യോഗികമായി അവതരിപ്പിക്കുന്നു.
ലോകമെമ്പാടും 25 വർഷത്തെ വിശ്വസനീയമായ ആയുർവേദ പരിചരണം നൽകിവരുന്ന ബ്രാൻഡാണ് ധാത്രി. റവാബി ഹൈപ്പർമാർക്കറ്റ് ഇസ്ഗാവയിൽ നടന്ന ഉദ്ഘാടനം ചടങ്ങിൽ അൽറവാബി ഗ്രൂപ് ജനറൽ മാനേജർ കണ്ണു ബേക്കർ, ധാത്രി ഡയറക്ടർ ഡോ. നിരഞ്ജന സജികുമാർ, ധാത്രി ഹെഡ് എക്സ്പോർട്ട് എസ്. നടരാജൻ, ഫൈവ് ഗ്രൂപ് ട്രേഡിങ് ബിസിനസ് ഡവലപ്മെന്റ് മാനേജർ ഹാരിസ് ഉസ്മാൻ എന്നിവർ പങ്കെടുത്തു.
ധാത്രി ഉൽപന്നങ്ങൾ മുടി വീഴ്ച, വരൾച്ച, ചർമ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്ന ഷാംപൂ, ഹെയർ ഓയിൽ, ഹെയർ ക്രീം, ചർമ പരിചരണ ഉൽപന്നങ്ങൾ ഉൾപ്പെടുന്ന 100ലധികം ആയുർവേദ ഉൽപന്നങ്ങൾ നൽകുന്നു. ഉപഭോക്താക്കൾക്ക് ഉൽകൃഷ്ടമായ ആയുർവേദ പരിചരണ അനുഭവം ലഭ്യമാക്കുക എന്നതാണ് ഫൈവ് ഗ്രൂപ് ട്രേഡിങ്ങിന്റെയും ലക്ഷ്യം. ചടങ്ങിന്റെ ഭാഗമായി സ്വതന്ത്ര മുടി പരിശോധനയും സംഘടിപ്പിച്ചു.
ധാത്രി ആയുർവേദ ഖത്തറിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിൽ അഭിമാനമാണെന്ന് റവാബി ഗ്രൂപ് ജനറൽ മാനേജർ കണ്ണു ബേക്കർ പറഞ്ഞു. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ എല്ലാ പ്രധാന ഔട്ട്ലറ്റുകളിലും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ‘പ്രകൃതിയുടെ ശക്തിയും ആയുർവേദ ശാസ്ത്രവും ചേർന്നാണ് ധാത്രി ഉൽപന്നങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഡോ. നിരഞ്ജന സജികുമാർ പറഞ്ഞു.
ഫൈവ് ഗ്രൂപ് ട്രേഡിങ്, ഖത്തറിൽ ആഗോള നിലവാരമുള്ള വിശ്വസനീയ ബ്രാൻഡുകൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.