ദോഹ: നിരോധിത വലകൾ ഉപയോഗിച്ച് മീൻപിടിത്തം നടത്തിയ നാല് ബോട്ടുകൾ പരിസ്ഥിതി -കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പിടികൂടി. മന്ത്രാലയത്തിലെ മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് അനധികൃത മത്സ്യബന്ധനം പിടികൂടിയിത്.
നൈലോൺ, ഖയ്യ എന്നിവ ഉൾപ്പെടെ നിരോധിത മീൻപിടിത്ത വലകൾ ബോട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. നിയമലംഘനം നടത്തിയവർക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിച്ചു. കടലിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും, സമുദ്ര പരിസ്ഥിതിയും മത്സ്യസമ്പത്തും സംരക്ഷിക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.