Posted On
date_range Updated On
date_range ഹൂതി ആക്രമണം: വിമർശനവുമായി ഖത്തർ
ദോഹ: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിഭാഗം നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഖത്തർ. ആക്രമണം സൗദി അറേബ്യയുടെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. പ്രാദേശിക സുരക്ഷക്കും സാധാരണക്കാരുടെ ജീവനും വ്യോമഗതാഗതത്തിനും നേരെയുള്ള ഭീഷണിയാണിത്.
സൗദി അറേബ്യയുടെ സുരക്ഷ ജി.സി.സി രാജ്യങ്ങളുടെ കൂട്ടായ സുരക്ഷാ സംവിധാനത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.