ഉസ്​ബകിസ്താനിൽനിന്നുള്ള ഉംറ സംഘത്തെ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിച്ചപ്പോൾ

ആദ്യ ഉസ്​ബകിസ്താൻ ഉംറ സംഘത്തിന്​ സ്വീകരണം

ജിദ്ദ: ഉസ്​ബകിസ്താനിൽനിന്നുള്ള ഉംറ തീർഥാടകരുടെ ആദ്യസംഘം ജിദ്ദ വിമാനത്താവളത്തിലെത്തി. 240 തീർഥാടകരുള്ള സംഘത്തെ സംസമും റോസാപൂക്കളും നൽകി സ്വീകരിച്ചു. ഉസ്​ബകിസ്താൻ കോൺസൽ, വ്യവസായി നാസിർ അബു സർഹദ്​ എന്നിവർ തീർഥാടകരെ സ്വീകരിക്കാനെത്തിയിരുന്നു. ഉംറ സീസണിൽ ഉസ്​ബകിസ്താനിൽനിന്നെത്തുന്ന ആദ്യ ഉംറ സംഘമാണിവർ. മദീനയിലേക്ക്​ പോയ തീർഥാടകർ ഏതാനും ദിവസത്തെ താമസത്തിനുശേഷമായിരിക്കും മക്കയിലേക്ക്​ തിരിക്കുക.

Tags:    
News Summary - First Uzbekistan Reception for the Umrah group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.