ദോഹ: ഖത്തർ സാമ്പത്തിക മേഖലക്ക് മുകളിലൂടെ യുദ്ധ വിമാനങ്ങൾ പറത്തിയതുമായി ബന്ധപ്പെട്ട് ബഹ്റൈനും യു.എ.ഇക്കുമെതിരിൽ ഖത്തർ ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറിക്കും രക്ഷാ സമിതിക്കും പരാതി നൽകി. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിന് ബഹ്റൈൻ യുദ്ധ വിമാനം മുൻകൂർ അനുമതി തേടാതെ ഖത്തർ സാമ്പത്തിക മേഖലക്ക് മുകളിലൂടെ പറന്നതായി പരാതിയിൽ വ്യക്തമാക്കുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഖത്തർ പരാതി സമർപ്പിച്ചിരിക്കുന്നത്. നൂറ് മീറ്റർ മാത്രം മുകളിലായാണ് വിമാനം പറന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജനുവരി പതിനാലിനാണ് യു.എ.ഇ യുദ്ധ വിമാനം ഖത്തർ അതിർത്തിയെ മറികടന്നത്. ജനുവരി ഇരുപത്തഞ്ചിനും യു.എ.ഇ യുദ്ധ വിമാനം ഖത്തർ അതിർത്തി ഭേദിച്ചിരുന്നു. അയൽ രാജ്യങ്ങളായ യു.എ.ഇയും ബഹ്റൈനും ആവർത്തിച്ച് വ്യോമ അതിർത്തി ലംഘിക്കുന്നത് തടയണമെന്ന ആവശ്യമാണ് ഖത്തർ രക്ഷാ സമിതിക്ക് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. രാജ്യത്തിനെതിരെ അയൽ രാജ്യങ്ങൾ നടത്തി വരുന്ന കൈയേറ്റത്തിനെതിരെതിരെയും പൗരൻമാരുടെയും വിദേശികളുടെയും അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയും അന്താരാഷ്ട്ര കോടതിയിൽ പരാതി സമർപ്പിച്ചതായി പബ്ലിക് െപ്രാസിക്യൂട്ടർ അലി ബിൻ ഫിത്വീസ് അൽമറി ജനീവയിൽ വ്യക്തമാക്കി.
ഉപരോധം ആരംഭിച്ച ആദ്യ ആഴ്ചയിൽ തന്നെ ഖത്തരീ പൗരൻമാർ നേരിട്ട പ്രയാസവും അവർക്കുണ്ടായ നഷ്ടവും രേഖപ്പെടുത്തുന്നതിന് പ്രത്യേക കമ്മിറ്റി തന്നെ ഏർപ്പെടുത്തിയിരുന്നതായി അദ്ദേഹം അറിയിച്ചു. ഇതിനകം പതിനായിരത്തിൽ പരം പരാതികൾ ഈ കമ്മിറ്റിക്ക് മുന്നിൽ വന്നതായി പബ്ലിക് െപ്രാസിക്ക്യൂട്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.