ദോഹ: ഖത്തറിൽ സാമ്പത്തിക പിഴയിളവ് പദ്ധതിയുടെ സമയപരിധി ഈ വർഷം അവസാനം വരെ നീട്ടി ജനറൽ ടാക്സ് അതോറിറ്റി. നികുതിദായകർക്ക് ആശ്വാസകരമാകുന്നതാണ് തീരുമാനം. നികുതിയുമായി ബന്ധപ്പെട്ട സാമ്പത്തിക പിഴകളിൽ നൂറു ശതമാനം ഇളവു നൽകുന്ന പദ്ധതിയുടെ കാലാവധിയാണ് ജനറൽ ടാക്സ് അതോറിറ്റി ഡിസംബർ 31ലേക്ക് നീട്ടിയത്. നേരത്തെ ആഗസ്റ്റ് 31 ആയിരുന്നു സമയപരിധി. നികുതിദായകർക്കുള്ള പിന്തുണയെന്ന നിലയിലാണ് സമയം നീട്ടിനൽകുന്നതെന്ന് അതോറിറ്റി അറിയിച്ചു. ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.
ധരീബ പോർട്ടൽ വഴിയാണ് ഇളവിനായി അപേക്ഷ നൽകേണ്ടത്. ഇതിന് ആവശ്യമായ രേഖകളും സമർപ്പിക്കണം.
അധിക സാമ്പത്തിക ഭാരങ്ങളില്ലാതെ ടാക്സ് സ്റ്റാറ്റസ് തീർക്കാനുള്ള അവസരമാണ് പദ്ധതിയെന്ന് ടാക്സ് അതോറിറ്റി നിരവധിതവണ ഓർമിപ്പിച്ചിരുന്നു. ഏഴായിരത്തിലേറെ നികുതി ദായകർ ഇളവിന്റെ ഇളവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയതായി ടാക്സ് അതോറിറ്റി അറിയിച്ചു. 160 കോടി ഖത്തർ റിയാലിന്റെ സാമ്പത്തിക പിഴകൾ ഒഴിവാക്കിയിട്ടുണ്ട്. 54,000 നികുതി റിട്ടേണുകൾ സമർപ്പിക്കപ്പെട്ടു. 2014 മുതൽ 2024 വരെയുള്ള കാലയളവിലെ കുടിശ്ശികകളാണ് തീർപ്പാക്കിയതെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.