???????????? ??????? ???????? ?????????? ????????????? ???????? ????? ????????

ഇൻഡസ്​ട്രിയൽ ഏരിയയിൽ ആഭ്യന്തര മന്ത്രാലയത്തിെൻറ ഫീൽഡ് ആശുപത്രി ഉടൻ

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതി​െൻറ ഭാഗമായി ഇൻഡസ്​ട്രിയൽ ഏരിയയിലെ തൊഴിലാളികൾക്ക ായി ആഭ്യന്തര മന്ത്രാലയത്തി​െൻറ ഫീൽഡ് ആശുപത്രിയും സമ്പർക്ക വിലക്ക് കേന്ദ്രവും ഉടൻ തുറക്കും. ഇൻഡസ്​ട്രിയൽ ഏരിയ യിലെ ഫീൽഡ് സന്ദർശനത്തിന് മുന്നോടിയായി ഖത്തറിലെ ഏഷ്യൻ കമ്മ്യൂണിറ്റി നേതാക്കളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഏരിയയിലെ തൊഴിലാളികൾക്കായി ഫീൽഡ് ആശുപത്രിയും സമ്പർക്ക വിലക്ക് കേന്ദ്രവും തുറക്കുമെന്ന പ്രഖ്യാപനമുണ്ടായത്. കർശന നിയന്ത്രണങ്ങൾ പാലിച്ച് രാജ്യത്തെ ചില മണി എക്സേഞ്ച് കേന്ദ്രങ്ങളും തുറക്കാൻ സാധ്യതയുണ്ട്​.


കോവിഡ്–19 രോഗം കൂടുതലായി കണ്ടെത്തിയതിനെ തുടർന്ന് ഇൻഡസ്​ട്രിയൽ ഏരിയയുടെ ഒരു ഭാഗം കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രാലയം പൂർണമായും അടച്ചിട്ടിരുന്നു. ഒരു ലക്ഷത്തിലധികം ഏഷ്യൻ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നതും ജോലിചെയ്യുന്നതും. കടുത്ത നിയന്ത്രണങ്ങളോടെ ഇൻഡസ്​ട്രിയൽ ഏരിയയിലെ അടച്ചു പൂട്ടിയ ഭാഗം ഘട്ടം ഘട്ടമായി തുറന്നു കൊടുക്കുമെന്ന് നേരത്തെ ദുരന്ത നിവാരണ ഉന്നതാധികാര സമിതി വക്താവ് ലുൽവ അൽ ഖാതിർ വ്യക്തമാക്കിയിരുന്നു. ഇതി​െൻറ ഭാഗമായി ഇൻഡസ്​ട്രിയൽ ഏരിയയിലെ 12 മില്യൻ ചതുരശ്ര മീറ്റർ ഭാഗത്ത് ആഭ്യന്തര മന്ത്രാലയം അണുനശീകരണം നടത്തിയിരുന്നു.

Tags:    
News Summary - field hospital-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.