കു​ൽ​ദീ​പ് കൗ​റി​ന് ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി സ​ചി​ൻ ദി​ന​ക​ർ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​വും ഇ​ട​പെ​ട​ലു​ക​ളു​മാ​യി സ​ജീ​വ​മാ​യ കു​ൽ​ദീ​പ്​ കൗ​റി​ന്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ൻ​റ്​ ഫോ​റം ട്ര​ഷ​റ​റും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി ക്ഷേ​മ​വി​ഭാ​ഗം മേ​ധാ​വി​യു​മെ​ന്ന നി​ല​യി​ൽ പ്ര​വാ​സി വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക്​ ആ​ശ്വാ​സ​മാ​വു​ക​യും ചെ​യ്​​ത കു​ൽ​ദീ​പ്​ കൗ​ർ, ഭ​ർ​ത്താ​വി​ന്റെ ജോ​ലി ആ​വ​ശ്യാ​ർ​ഥ​മാ​ണ്​ ഖ​ത്ത​റി​നോ​ട്​ വി​ട​പ​റ​യു​ന്ന​ത്.

2008ൽ ​ഖ​ത്ത​റി​ൽ പ്ര​വാ​സി​യാ​യെ​ത്തി​യ ഇ​വ​ർ, വീ​ട്ട​മ്മ​യി​ൽ​നി​ന്നും ചു​രു​ങ്ങി​യ നാ​ളു​ക​ൾ​ക്കു​ള്ളി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യി. ഐ.​സി.​സി​യു​ടെ കീ​ഴി​ലു​ള്ള ഐ.​ഡ​ബ്ല്യു.​എ, ഉ​ത്ത​രേ​ന്ത്യ​ൻ പ്ര​വാ​സി​കൂ​ട്ടാ​യ്​​മ​ക​ൾ എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ 2021ൽ ​ഐ.​സി.​ബി.​എ​ഫി​ലെ​ത്തു​ന്ന​ത്.

വീ​ട്ടു​ജോ​ലി​ക്കാ​ർ ഉ​ൾ​പ്പെ​ടെ താ​ഴെ​ക്കി​ട​യി​ലു​ള്ള പ്ര​വാ​സി വ​നി​ത​ക​ളു​ടെ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും അ​വ​ർ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക​യും, നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ​വ​ർ​ക്ക്​ കു​ടും​ബ​ങ്ങ​ളി​ലെ​ത്താ​ൻ വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്​​ത്​ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നി​ട​യി​ൽ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യാ​ണ്​ കു​ൽ​ദീ​പ്​ കൗ​ർ മ​ട​ങ്ങു​ന്ന​ത്.

സ​ഹാ​യം തേ​ടി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ളി​യെ​ത്തു​​മ്പോ​ൾ പ​ക​ലി​ലും രാ​ത്രി​യി​ലു​മെ​ന്ന വ്യ​ത്യാ​സ​മി​ല്ലാ​തെ ഓ​ടി​യെ​ത്തു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​​യെ​ന്ന്​ ഐ.​സി.​ബി.​എ​ഫി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഇ​വ​രെ വി​ശേ​ഷി​പ്പി​ക്കു​ന്നു. ഭ​ർ​ത്താ​വ്​ ന​വീ​ൻ ബെ​ഹ​ലും പി​ന്തു​ണ​യു​മാ​യി ഒ​പ്പം​നി​ന്നു. ഗു​ജ​റാ​ത്തി​ലെ ക​ച്ചി​ൽ ജ​നി​ച്ച കു​ൽ​ദീ​പ്​ കൗ​ർ പ​ഞ്ചാ​ബി​ലെ ഫ​രീ​ദ്​ കോ​ട്ട്​ സ്വ​ദേ​ശി​യാ​ണ്.

ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട ​ഖ​ത്ത​ർ ​പ്ര​വാ​സ ജീ​വി​ത​ത്തി​ൽ ത​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കി​യ​വ​ർ​ക്ക്​ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി കു​ൽ​ദീ​പ്​ കൗ​ർ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ്ര​തി​ക​രി​ച്ചു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ മി​ക​വി​ന്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ‘ഷി ​ക്യൂ’ പു​ര​സ്​​കാ​രം ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഐ.​സി.​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ‘ഔ​ട്ട്​ റീ​ച്ച്​ ഖ​ത്ത​ർ’ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി സ​ചി​ൻ ദി​ന​ക​ർ ശ​ങ്ക്​​പാ​ൽ ഉ​പ​ഹാ​രം ന​ൽ​കി. പി.​എ​ൻ. ബാ​ബു​രാ​ജ​ൻ സം​സാ​രി​ച്ചു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് സു​ബ്ര​ഹ്മ​ണ്യ ഹെ​ബ്ബ​ഗേ​ലു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - farewell given to Kuldeep Kaur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.