ദോഹ: തിന്മകളും മൂല്യച്യുതിയും അടക്കിവാഴുന്ന സമകാലിക ചുറ്റുപാടിൽ സമൂഹത്തെ നേരായ വഴിയിലേക്ക് നയിക്കുക എന്ന പ്രവാചക ദൗത്യത്തിെൻറ നിർവഹണം നാം ഏറ്റെടുക്കേണ്ടതുണ്ടെന്ന് ശൈഖ് അബ്ദുല്ല ബിൻ ആൽ മഹ്മൂദ് ഇസ്‌ലാമിക് കൾച്ചറൽ സെൻറർ ഫനാർ സംഘടിപ്പിച്ച കാമ്പയിൻ സമ്മേളനം അഭിപ്രായപ്പെട്ടു. ദൈവിക മാർഗനിർദേശങ്ങൾക്ക് അനുസൃതമായി ജീവിക്കുന്നതിലൂടെ മാത്രമേ മനുഷ്യന് ആത്യന്തിക വിജയം സാധിക്കാനാകൂ. ഓരോ മതത്തിെൻറയും വിശ്വാസാചാരങ്ങൾ നിലനിർത്തി രാജ്യത്തിെൻറ അഖണ്ഡത കാത്തുസൂക്ഷിക്കുകയും ഭരണഘടനമൂല്യങ്ങൾ തകർക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണം. മുൻഗാമികളായ രാഷ്ട്രനേതാക്കൾ ദീർഘവീക്ഷണത്തോടെ വിഭാവനം ചെയ്ത ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യവും മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കാൻ യുവസമൂഹം മുന്നോട്ട് വരണം. വർധിച്ചുവരുന്ന ന്യൂനപക്ഷ-^ദലിത് വിരോധവും അക്രമങ്ങളും ആശങ്കാജനകമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുമ്പോൾ മാത്രമേ മതേതരത്വം യാഥാർഥ്യമാവുകയുള്ളൂവെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രസിഡൻറ് പി.എൻ. അബ്ദുലത്തീഫ് മദനി, വൈസ് പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഉമർ ഫൈസി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. മുജീബ്റഹ്മാൻ മിശ്കാത്തി, കെ.ടി ഫൈസൽ സലഫി, സ്വലാഹുദ്ദീൻ സ്വലാഹി, സി.പി ശംസീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.