കുവാഖ് കുടുംബസംഗമത്തിൽ പങ്കെടുത്തവർ
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദക്കൂട്ടായ്മയായ കുവാഖ് കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ച് അംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. നുഐജയിലെ കേംബ്രിജ് ഇന്റർനാഷനൽ സ്കൂൾ കാമ്പസിൽ നടന്ന പരിപാടി പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു ഉദ്ഘാടനം ചെയ്തു.
ഖിഫ് ഫുട്ബാൾ ടൂർണമെന്റിൽ സംഘടനക്കായി കളത്തിലിറങ്ങിയ ടീം അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കണ്ണൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും നടന്നു. റിജിൻ കയ്യൂർ, ശ്രീന മഹേഷ് ഗാനങ്ങളുമായി സദസ്സിനു മുന്നിലെത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ മഹേഷ്, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, ട്രഷറർ ആനന്ദജൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.