ദോഹ: ഖത്തറിലെ ഏറ്റവും പഴക്കമേറിയ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഫാമിലി ഫുഡ് സെന്റർ 47ാമത് വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക 'ഷോപ്പ് ആൻഡ് വിൻ' വാർഷിക പ്രമോഷൻ ആരംഭിച്ചു. 1978ൽ ആരംഭിച്ച ഫാമിലി ഫുഡ് സെന്റർ നാല് പതിറ്റാണ്ടിലേറെയായി ഗുണനിലവാരം, വൈവിധ്യം, അസാധാരണമായ ഉപഭോക്തൃ സേവനം എന്നിവയൊരുക്കി പ്രിയപ്പെട്ട ഉപഭോക്താക്കളെ സ്വീകരിക്കുന്നു. വാർഷികത്തോടനുബന്ധിച്ചുള്ള 'ഷോപ്പ് ആൻഡ് വിൻ' പ്രമോഷനിലൂടെ ഉപഭോക്താക്കൾക്ക് മൂന്ന് പുതിയ ജെറ്റൂർ ടി 2 എസ്.യു.വി കാറുകളിൽ ഒന്ന് സമ്മാനമായി നേടാൻ അവസരം ലഭിക്കും.
ഡിസംബർ 24 വരെ ഫാമിലി ഫുഡ് സെന്ററിന്റെയോ ഫാമിലി മാർട്ടിന്റെയോ ഏതെങ്കിലും ഷോപ്പുകളിൽനിന്നോ അല്ലെങ്കിൽ www.family.qa എന്ന വെബ്സൈറ്റ് വഴി ഓൺലൈനായോ 50 റിയാലിന് സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന ഇ-റാഫിൾ കൂപ്പണിലൂടെ ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. 2025 ഡിസംബർ 25ന് അൽ ഖീസയിലെ ഫാമിലി ഫുഡ് സെന്റർ ശാഖയിൽ നറുക്കെടുപ്പ് നടക്കും. ആകർഷകമായ സമ്മാന പദ്ധതിക്ക് പുറമേ, വാർഷിക സീസണിൽ വിവിധ ഉൽപന്നങ്ങൾക്കും ഇഷ്ടപ്പെട്ട വിഭവങ്ങൾക്കും പ്രത്യേക പ്രമോഷനുകളും ഉണ്ടായിരിക്കും.
ഗുണമേന്മയുള്ള ഉൽപന്നങ്ങൾ, ന്യായമായ വിലകൾ, സൗഹൃദപരമായ സേവനം എന്നിവയിലൂടെ ഉപഭോക്താക്കളോട് ഫാമിലി ഫുഡ് സെന്റർ എന്നും വിശ്വസ്തത പുലർത്തുന്നു. അൽ ഖീസ, അൽ റയ്യാൻ, അൽ നസ്ർ, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലെ ഫാമിലി ഫുഡ് സെന്റർ ഔട്ട്ലറ്റുകളിലും, ദോഹ സൂഖ് മാളിലെ ഫാമിലി മാർട്ടും സന്ദർശിച്ച് ഉപഭോക്താക്കൾക്ക് ഖത്തറിലെ ഏറ്റവും വിശ്വസ്തമായ ഷോപ്പിങ് പാരമ്പര്യത്തിന്റെ ഭാഗമാകാം. www.family.qa വഴിയോ, ആൻഡ്രോയിഡ്, ആപ്പ് സ്റ്റോർ എന്നിവയിൽ ലഭ്യമായ ഫാമിലി ഖത്തർ ആപ്പ് വഴിയോ ഉപഭോക്താക്കൾക്ക് പ്രത്യേക ഓൺലൈൻ പ്രമോഷനുകളും ഹോം ഡെലിവറിയും ആസ്വദിക്കാവുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.