എക്സ്പാറ്റ് സ്പോർട്ടിവ്, പ്രവാസി വെൽഫെയർ, നടുമുറ്റം നേതൃത്വത്തിൽ നടന്ന കായിക ദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ
ദോഹ: ഖത്തര്‍ ദേശീയ കായികദിനത്തിന്റെ ഭാഗമായി എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ്, പ്രവാസി വെല്‍ഫെയര്‍, നടുമുറ്റം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.
ഏഷ്യന്‍ ടൗണില്‍വെച്ച് നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറൂകണക്കിനാളുകള്‍ പങ്കാളികളായി. പുരുഷന്മാര്, വനിതകള്‍, കുട്ടികള്‍ ഉൾപ്പെടെ വിവിധ കാറ്റഗറികളിലായി 15ഓളം കായിക വിനോദ പരിപാടികള്‍ അരങ്ങേറി.
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി, മാനേജിങ് കമ്മിറ്റിയംഗം അസീം എം.ടി, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റിയംഗം റഷീദ് അഹമ്മദ്, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന്, നടുമുറ്റം പ്രസിഡന്റ് സന നസീം, ജനറല്‍ സെക്രട്ടറി ഫാത്തിമ തസ്നീം, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നജ്ല നജീബ്, മജീദ് അലി, സാദിഖ് ചെന്നാടന്‍, ഐ.എസ്.സി മുന്‍ മാനേജിങ് കമ്മിറ്റിയംഗം സഫീര്‍ റഹ്മാന്, ജനറല്‍ കണ്‍വീനര്‍ താസീന്‍ അമീന്, എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, നടുമുറ്റം മുന്‍ പ്രസിഡന്റ് സജ്ന സാക്കി, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ സഞ്ജയ് ചെറിയാന്, മുനീഷ് എ.സി തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ലോക റെക്കോഡ് ജേതാവ് ഷഫീഖ് മുഹമ്മദിന്റെ ഫിറ്റ്നസ് ട്രെയ്നിങ്ങും പരിപാടിയുടെ ഭാഗമായി നടന്നു.
എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് സംഘടിപ്പിച്ച നാലാമത് വെയ്റ്റ് ലോസ് ചലഞ്ചില്‍ വനിത വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ സന അബ്ദുൽ കരീം, ഹണിമോള്‍ തോമസ്, ഫാത്വിമത്ത് ജസീല, പുരുഷ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ നൂര്‍ ഇബ്രാഹീം, മുഹമ്മദ് ആരിഫ്, അബൂ ഹംദാന്‍ എന്നിവര്‍ക്കുമുള്ള പുരസ്കാര വിതരണവും നടന്നു.
ഡയറ്റീഷ്യന് ഫിദ അലി, ഫിസിയോ തെറപ്പിസ്റ്റ് മുഹമ്മദ് അസ്ലം, വെല്‍നസ് ട്രെയ്നര്‍ ഷഫീഖ് മുഹമ്മദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പരിപാടിയുടെ ഭാഗമായി ലക്കി ഡ്രോ, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും ഒരുക്കിയിരുന്നു.
ലത കൃഷ്ണ, നിത്യ സുബീഷ്, നിഹാസ് എറിയാട്, അബ്ദുല്‍ ബാസിത്, നബീല്‍ ഓമശ്ശേരി, ഷിയാസ് എറണാകുളം, ഷിബിലി യൂസഫ്, ലിജിന്‍ രാജന്, സുമയ്യ താസീന്‍, നുഫൈസ എം ആര്, മുഹ്സിന് പാലക്കാട്, സന അബ്ദുല്ല, അഹ്സന, നുസ്രത്ത് കണ്ണൂര്‍, സുഫൈറ, സുല്‍ത്താന അലിയാര്, ഡോ. നവാലത്ത്, ഷറഫുദ്ദീന് എം.എസ്, അജീന അസീം തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.