ഖ​ത്ത​ർ പോ​സ്റ്റും ഇ​ന്ത്യ പോ​സ്റ്റും കൈ​കോ​ർ​ക്കു​ന്നു: പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്ക് എ​ളു​പ്പം പ​ണ​മ​യ​ക്കാം

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ പ​ണ​മ​യ​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ർ പോ​സ്റ്റ് പു​തി​യ മ​ണി ട്രാ​ൻ​സ്ഫ​ർ സേ​വ​നം ആ​രം​ഭി​ച്ചു. ഇ​ന്ത്യ പോ​സ്റ്റ്, യൂ​ണി​വേ​ഴ്സ​ൽ പോ​സ്റ്റ​ൽ യൂ​ണി​യ​ൻ (യു.​പി.​യു) എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ വേ​ള​യി​ലാ​ണ് പു​തി​യ സേ​വ​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ത​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്റെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് ഖ​ത്ത​ർ പോ​സ്റ്റ് പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

യു.​പി.​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​രു​ത്തി​ൽ, 'പോ​സ്റ്റ് ട്രാ​ൻ​സ്ഫ​ർ' (PosTransfer) സം​വി​ധാ​നം വ​ഴി​യാ​ണ് ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് പ​ണം അ​യ​ക്കാ​ൻ സാ​ധി​ക്കു​ക. പ്ര​വാ​സി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് സു​ര​ക്ഷി​ത​മാ​യും വേ​ഗ​ത്തി​ലും പ​ണ​മ​യ​ക്കാ​ൻ ഈ ​സം​വി​ധാ​നം സ​ഹാ​യി​ക്കും. പ​ര​മ്പ​രാ​ഗ​ത ത​പാ​ൽ സേ​വ​ന​ങ്ങ​ളെ ആ​ധു​നി​ക ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ത​പാ​ൽ -സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​വും ഖ​ത്ത​റും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ബ​ന്ധ​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ പു​തി​യ സേ​വ​നം വ​ഴി​യൊ​രു​ക്കും.

ഇ​ന്ത്യ പോ​സ്റ്റും യൂ​ണി​വേ​ഴ്സ​ൽ പോ​സ്റ്റ​ൽ യൂ​ണി​യ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം ഖ​ത്ത​ർ-​ഇ​ന്ത്യ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഖ​ത്ത​റി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് പ​ണ​മി​ട​പാ​ടു​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്ന് ഖ​ത്ത​ർ പോ​സ്റ്റ് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Expatriates can easily send money home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.