എച്ച്.എം മൻസൂർ, റഫീക്ക് ബഷീർ
ദോഹ: പ്രവാസി വെൽഫെയർ കൊല്ലം ജില്ല കമ്മറ്റിയുടെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡന്റായി എച്ച്.എം മൻസൂറിനെയും ജനറൽ സെക്രട്ടറിയായി റഫീക്ക് ബഷീറിനെയും തെരഞ്ഞെടുത്തു.
മുബാറക്ക്, ലിജോ കുന്നത്തൂര്‍, സബീർ ഷാജഹാൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ട്രഷറർ ായി ആസിഫ് നാസറിനെയും അൻവർ, ഖാൻ കൊട്ടിയം, സുധീർ മയ്യനാട് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. അജാ ചിതറ, നജീം സലാഹുദീൻ, ഷിബു ഹംസ, അനീഫ്, ഫത്തഹുദീൻ, ഖദീജ, നിസാർ അഞ്ചൽ, നൗഷാദ് കുട്ടി, നിസാം കൊല്ലം, സന്തോഷ് കുമാര്‍ എന്നിവരെ വിവിധ വകുപ്പുകളുടെ കൺവീനർമാരായും തെരഞ്ഞെടുത്തു. ജില്ലാ പ്രവര്‍ത്തക സംഗമത്തിൽ തെരഞ്ഞെടുപ്പിനു പ്രവാസി വെൽഫെയർ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന് നേതൃത്വം നല്കി. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന്, എച്ച്.എം. മൻസൂർ, നജീം സലാഹുദീൻ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.