പ്രവാസിമടക്കം: ഖത്തർ റീ എൻട്രി പെർമിറ്റ് അപേക്ഷ സ്വീകരിക്കൽ തുടങ്ങി

ദോഹ: പ്രവാസികൾക്ക്​ തിരിച്ചെത്താനുള്ള റീ എൻട്രി പെർമിറ്റിന്​ ഖത്തർ അപേക്ഷ സ്വീകരിക്കൽ തുടങ്ങി. മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് https://portal.www.gov.qa/wps/portal/qsports/home എന്ന ലിങ്ക് വഴി 'എക്സപ്ഷണൽ റീ എൻട്രി പെർമിറ്റ്' ലഭിക്കാനുള്ള സംവിധാനം നിലവിൽ വന്നു. പ്രവാസികൾക്ക് മടങ്ങിയെത്താനുള്ള താൽക്കാലിക സംവിധാനമാണിത്​.

സർക്കാർ, സ്വകാര്യ മേഖലകളിലെ വ്യക്തികളോ കമ്പനികളോ ആയ തൊഴിലുടമകൾ, കുടുംബങ്ങളുടെ സ്​പോൺസർ ആയ ഖത്തർ ഐഡിയുള്ളവർ എന്നിവർക്ക്​ അപേക്ഷിക്കാം. റീ എൻട്രി പെർമിറ്റിന് ഒരു മാസമാണ്​ കാലാവധി. യാത്രയിലുടനീളം എൻട്രി പെർമിറ്റ് കോപ്പിയും ക്വാറൈൻറനുമായി ബന്ധപ്പെട്ട രേഖകളും സൂക്ഷിക്കണം.

വിവരങ്ങൾക്ക്​ ഖത്തറിലുള്ളവർ 109 ഹോട്ട്​ലൈൻ നമ്പറിലും വിദേശത്തുള്ളവർ +9744406 9999 നമ്പറിലും ബന്ധപ്പെടണം. അന്താരാഷ്​ട്ര വിമാനവിലക്ക്​ ആഗസ്​റ്റ്​ 31 വരെ ഇന്ത്യ നീട്ടിയത്​ പ്രവാസികൾക്ക്​ തിരിച്ചടിയാകും.  

Tags:    
News Summary - expat return to qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.