ഖത്തർ, തുർക്കിയ പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച; തുർക്കിയ വിദേശകാര്യ മന്ത്രിയുമായും ചർച്ച നടത്തി

ദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനി തുർക്കിയ മന്ത്രിമാരുമായും പ്രതിരോധ തലവന്മാരുമായും കൂടിക്കാഴ്ച നടത്തി. തുർക്കിയ പ്രതിരോധ മന്ത്രി യാഷർ ഗുലർ, വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ, ഡിഫൻസ് ഇൻഡസ്ട്രി ഏജൻസി മേധാവി പ്രഫ. ഹലുക് ഗോർഗുൻ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

തുർക്കിയ പ്രതിരോധ മന്ത്രി യാഷർ ഗുലറുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി താൽപ്പര്യമുള്ള വിഷയങ്ങളും, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. തുർക്കിയയിലെ ഖത്തർ അംബാസഡർ ഫൈസൽ ബിൻ അബ്ദുല്ല അൽ ഹൻസാബ്, ഇരുപക്ഷത്തെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, ഉന്നത അധികാരികൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Qatar Turkey Boost Defense Ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.