ഫോ​ക്​ ഖ​ത്ത​ർ സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

ആവേശോജ്ജ്വലം ഫോക്​ ഫുട്​ബാൾ:സെ​മി, ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ നാ​ളെ

ദോഹ: ലോകകപ്പി‍െൻറ ആവേശം ഏറ്റുവാങ്ങിക്കൊണ്ട് ഖത്തറിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ 'ഫോക് ഖത്തർ' സംഘടിപ്പിച്ച അഖിലേന്ത്യ സെവൻസ് ഫുട്ബാൾ പോരാട്ടത്തിന് ഉജ്ജ്വല തുടക്കം.

ഖത്തറിലെ പ്രവാസി സമൂഹത്തിനിടയിലെ മികച്ച താരങ്ങളുമായി 16 ടീമുകൾ അണിനിരന്ന പോരാട്ടത്തിൽ പ്രാഥമിക ഘട്ടം കടന്ന നാല് ടീമുകൾ വെള്ളിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ കളത്തിലിറങ്ങും. സിറ്റി എക്സ്ചേഞ്ച്, എ ടു ഇസഡ് എഫ്.സി, മേറ്റ്സ് ഖത്തർ, ഫ്രൈഡേ എഫ്.സി എന്നീ ടീമുകളാണ് സെമിയിൽ കടന്നത്. കഴിഞ്ഞയാഴ്ച സി.എൻ.എ ക്യൂ ഗ്രൗണ്ടിൽ നടന്ന മത്സരം ഇന്ത്യൻ സ്പോർട്സ് സെന്‍റർ പ്രസിഡന്‍റ് മോഹൻ തോമസ് ഉദ്ൽഘാടനം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡന്‍റ് സിയാദ് ഉസ്മാൻ, ഐ.എസ്.സി ജനറൽ സെക്രട്ടറി ശ്രീനിവാസൻ, മാനേജിങ് കമ്മിറ്റി അംഗം സഫീറു റഹ്‌മാൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ജനറൽ സെക്രട്ടറി വിപിൻദാസ് സ്വാഗതം പറഞ്ഞു. വർക്കിങ് പ്രസിഡന്റ് ഫരീദ് തിക്കോടി അധ്യക്ഷതവഹിച്ചു. ഫൈസൽ മൂസ, രഞ്ജിത് ചാലിൽ, എം.വി. മുസ്തഫ, അഹമ്മദ് മൂടാടി, മൻസൂർ അലി, രശ്മി ശരത്, കെ.വി.കെ. മുഹമ്മദലി, ശരത് സി. നായർ, അൻവർ ബാബു എന്നിവർ സംസാരിച്ചു. ഫോക് സ്പോർട്സ് കൺവീനർ റിയാസ് ബാബു, സലീം, മുജീബ്, വിദ്യാ രഞ്ജിത്, ബിജു കൈവേലി, സിറാജ്, റഷീദ്, റിയാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഹാമിൽട്ടൺ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഫൈനലി‍െൻറ ഭാഗമായി കോഴിക്കോടൻ തനിമ നില നിർത്തിയുള്ള കലാപരിപാടികളുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Exciting Folk Football: Semi-Finals Fights Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.