ഉരീദു ദോഹ മാരത്തൺ മത്സരത്തിൽ നിന്ന്
ദോഹ: ഖത്തറിന്റെ പ്രധാന കായിക ഉത്സവമായി ഉരീദു ദോഹ മാരത്തണിന് ആവേശസമാപനം. വെള്ളിയാഴ്ച രാവിലെ ദോഹ കോർണിഷിൽ തുടങ്ങി ലുസൈൽ സിറ്റിയിൽ സമാപിക്കുന്ന തരത്തിലായിരുന്നു മാരത്തൺ. പുലർച്ച അഞ്ചുമണിയോെട തന്നെ ഓട്ടക്കാർ ഒഴുകിയെത്തിയ മാരത്തണിൽ വിവിധ രാജ്യക്കാരായ 2000 പേർ പങ്കാളികളായി. നിരവധി പേർ വെർച്വലായും പങ്കാളിത്തം വഹിച്ചു.
അഞ്ച് കി.മീ, 10 കി.മീ, 21 കി.മീ, 42 കി.മീ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. രാജ്യാന്തര തലത്തിലെയും ഖത്തറിലെയും പ്രമുഖ താരങ്ങൾക്കൊപ്പം മലയാളികൾ ഉൾപ്പെടെയുള്ള ഓട്ടക്കാരും വിവിധ ദൂര വിഭാഗങ്ങളിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.