ബദറുൽ മുനീർ
അശ്ശാഫി
ദോഹ: ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രഥമ എക്സലന്റ് പെർഫോമൻസ് അവാർഡ് വിദ്യാഭ്യാസ വിചക്ഷണനും അധ്യാപകനുമായ ബദറുൽ മുനീർ അശ്ശാഫിക്ക്.
സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ സേവന മേഖലകളിലുള്ള സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് അവാര്‍ഡിനര്‍ഹനാക്കിയത്. അധ്യാപകൻ എഴുത്തുകാരൻ, പ്രഭാഷകൻ, രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങി ആത്മീയ ഭൗതിക മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വമായി ജൂറി വിലയിരുത്തി. എം.എ. നജീബ്, മൂസ ബാസിത്, കെ.എം. ഇർഷാദ്, അഷ്റഫ് മഠത്തിൽ എന്നിവർ അംഗങ്ങളായ ജൂറി പാനലാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.