നമ്മുടെ അടുക്കളത്തോട്ടം ദോഹ പരിസ്ഥിതി ക്വിസ് മത്സര വിജയികൾ സംഘാടകർക്കൊപ്പം
ദോഹ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ അടുക്കളത്തോട്ടം ദോഹ പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു.
ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ അടുക്കളത്തോട്ടം ദോഹ പ്രസിഡന്റ് ജിജി അരവിന്ദ് സ്വാഗതം പറഞ്ഞു. ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, റേഡിയോ മലയാളം ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ എന്നിവർ ആശംസ നേർന്നു. സ്കൂൾ തലത്തിൽ ആറു മുതൽ 10 വരെയുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി മൂന്നു റൗണ്ടുകളായാണ് സംഘടിപ്പിച്ചത്. ക്വിസ് മാസ്റ്റർ ഡോ. ശരത് ലാൽ നേതൃത്വം നൽകി.
അഹൻ അഭിജിത് (എം.ഇ.എസ് സ്കൂൾ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇഷാൻ ശങ്കർ (ഒലീവ് സ്കൂൾ) രണ്ടാം സ്ഥാനവും മഹേശ്വരി (ശാന്തി നികേതൻ) മൂന്നാം സ്ഥാനവും നേടി.
ആരിസ് മസൂദ് ഖാൻ (എം.ഇ.എസ് സ്കൂൾ), മൈര സൈനബ് (ബിർള പബ്ലിക് സ്കൂൾ), രുദ്രജിത് ബാനർജി (ബിർള പബ്ലിക് സ്കൂൾ) എന്നിവർ പ്രോത്സാഹന സമ്മാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.