ദോഹ: ഖത്തറിലെ മലയാളി എൻജിനീയർമാരുടെ പൊതുവേദിയായ എൻജിനീയേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ‘ഇ.എഫ് സർഗോത്സവ’ത്തിന് വെള്ളിയാഴ്ച തുടക്കം. 20 എൻജിനീയറിങ് കോളജ് അലുമ്നികളിൽ നിന്നായി 1800ലേറെ പേർ മാറ്റുരക്കുന്ന മേളക്ക് വുകൈറിലെ നോബിൾ ഇന്റർനാഷനൽ സ്കൂൾ വേദിയാകും. സ്കൂളിലെ നാല് സ്റ്റേജുകളിലായി ഒരേ സമയത്താണ് മത്സരങ്ങൾ അരങ്ങേറുന്നത്. മേയ് ഒമ്പത് വെള്ളിയാഴ്ച ആരംഭിക്കുന്ന മേള, മേയ് 16,22, 23 തീയതികളിലായി പൂർത്തിയാകുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 7.30ന് മത്സരങ്ങൾക്ക് തുടക്കം കുറിക്കും.
എൻജിനീയേഴ്സ് ഫോറം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും മാത്രം പങ്കെടുക്കാൻ അനുവാദമുള്ള സർഗോത്സവത്തിൽ കെ.ജി വിദ്യാർഥികൾ മുതൽ മുതിർന്നവർ വരെ ഉള്ളവരെ വിവിധ കാറ്റഗറി ആയി തിരിച്ചാണ് മത്സരങ്ങൾ അരങ്ങേറുക. 12 ഗ്രൂപ് ഇനങ്ങൾ ഉൾപ്പെടെ മൊത്തം 43 ഇനങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങളിൽ ആയി നടക്കുന്ന മത്സരങ്ങളുടെ വിധികർത്താക്കളായി നാട്ടിൽ നിന്നുള്ള നാലു വിദഗ്ധ ജഡ്ജിമാരുൾപ്പെടെ 46 അംഗ ജഡ്ജിങ് സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.