ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഇംതിയാസ് കാർഡ്
ദോഹ: ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജീവനക്കാർക്ക് ഉൽപന്നങ്ങളിലും സേവനങ്ങളിലും ഇളവുകൾ ലഭിക്കുന്ന ഇംതിയാസ് കാർഡ് അവതരിപ്പിച്ച് മന്ത്രാലയം. കാർഡ് ഉടമകൾക്ക് വിവിധ ഉൽപന്നങ്ങളും സേവനങ്ങളും സ്വന്തമാക്കുമ്പോൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവ് ഉറപ്പു നൽകുന്നതാണ് ഇംതിയാസ്.
മിലിട്ടറി അംഗങ്ങൾ, സിവിലിയൻസ്, വിരമിച്ചവർ ഉൾപ്പെടെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജീവനക്കാർക്കാണ് കാർഡ് നൽകുന്നത്.
ആഭ്യന്തര മന്ത്രാലയത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.