ഖത്തർ അമീർ ഒമാനിലേക്ക്​; സന്ദർശനം നാളെ

ദോഹ: ഖത്തർ അമീർശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി ഒമാനിലേക്ക്​. സുൽതാൻ ഹൈതം ബിൻ താരിഖിൻെറ ക്ഷണം സ്വീകരിച്ചാണ്​ ചൊവ്വാഴ്​ച സന്ദർശനം ആരംഭിക്കുന്നതെന്ന്​ അമിരി ദിവാൻ അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷിബന്ധവും, പരസ്​പര സഹകരണവും ശക്​തിപ്പെടുത്തുന്നത്​ സംബന്ധിച്ച്​ രാഷ്​ട്ര നേതാക്കൾ ചർച്ച നടത്തും. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി ഉൾപ്പെടെ ഉന്നതതല സംഘവും അമീറിനെ അനുഗമിക്കും.

Tags:    
News Summary - Emir of Qatar to Visit Oman Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.