ഉംസലാൽ ആശുപത്രി  

ഇന്നുമുതൽ ഉംസലാൽ ആശുപത്രിയിലും അടിയന്തര വിഭാഗം


ഇതോടെ എട്ട്​ ​പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഈ സൗകര്യമായി

ദോഹ: അടിയന്തരവൈദ്യസഹായം എല്ലായിടത്തുമുള്ള കൂടുതൽ പേരിലേക്ക്​ എത്തിക്കുക എന്ന ലക്ഷ്യവുമായി പ്രൈമറി ഹെൽത്ത്​ കെയർ കോർപറേഷൻ (പി.എച്ച്​.സി.സി) മുന്നോട്ട്​. ഒക്​ടോബർ 30​ മുതൽ ഉംസലാൽ ഹെൽത്ത്​​ സെൻററിൽ കൂടി അടിയന്തരചികിത്സ വിഭാഗം പ്രവർത്തനം തുടങ്ങി. ഇതോടെ രാജ്യത്തെ എട്ട്​ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലാണ്​ ഈ സൗകര്യം ലഭ്യമായിരിക്കുന്നത്​. ഇതോടെ അൽ റുവൈസ്​, അൽ കഅബൻ, ഗറാഫ അൽ റയ്യാൻ, റൗദത്ത്​ അൽ ഖെയ്​ൽ, മുഐദർ, അബൂബക്കർ അൽ സിദ്ദീഖ്​, അൽ ഷഹാനിയ, ഉംസലാൽ എന്നീ ഹെൽത്ത്​​ സെൻററുകളിൽ എമർജൻസി വിഭാഗം ലഭ്യമായി​. ആഴ്​ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും സേവനം ലഭ്യമാണ്​. ഉംസലാൽ ആശുപത്രി കോവിഡ്​ പരിശോധനക്കും ക്വാറൻറീനും സൗകര്യമുള്ള കേന്ദ്രം കൂടിയാണ്​. രാജ്യത്തെ 27 ഹെൽത്ത് സെൻററുകളെ കുറിച്ച് പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനും സേവനങ്ങൾ കൂടുതൽ പേരിൽ എത്തിക്കാനുമായി പി.എച്ച്​.സി.സി കാമ്പയിൻ നടത്തുന്നുണ്ട്​. പൊതുജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ട് 'നിങ്ങളെവിടെയായിരുന്നാലും ഞങ്ങൾ പരിപാലിക്കുന്നു' എന്ന തലക്കെട്ടിലാണ് പ്രമോഷൻ കാമ്പയിൻ. ആരോഗ്യം, രോഗപ്രതിരോധം, ആരോഗ്യകരമായ ജീവിതശൈലി േപ്രാത്സാഹിപ്പിക്കുക എന്നിവയിൽ ശ്രദ്ധയൂന്നി വ്യക്തി കേന്ദ്രീകൃത ആരോഗ്യ പരിരക്ഷയാണ് പി.എച്ച്.സി.സി മുന്നോട്ടുവെക്കുന്നത്.

സ്വദേശികളും വിദേശികളും ഉൾപ്പെടുന്ന ഖത്തർ ജനസംഖ്യയുടെ ഭൂരിഭാഗം പേരിലേക്കും പി.എച്ച്​.സി.സിയുടെ സേവനങ്ങളെ പറ്റിയുള്ള സന്ദേശം എത്തിക്കാനാണ് പദ്ധതി. ഖത്തറിെൻറ വടക്ക് ഭാഗത്ത് 10 ഹെൽത്ത് സെൻററുകളും മധ്യഭാഗത്ത് ഏഴും പശ്ചിമഭാഗത്ത് 10ഉം ഹെൽത്ത് സെൻററുകളാണ് പി.എച്ച്.സി.സിക്ക് കീഴിൽ ആകെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ ഒന്നര ദശലക്ഷം പേർ പി.എച്ച്​.സി.സിയിൽ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. പ്രതിമാസം ഏകദേശം മൂന്ന് ലക്ഷം പേർക്കാണ് ചികിത്സ നൽകുന്നത്.

2013-2018 കാലയളവിലെ ദേശീയ പ്രാഥമികാരോഗ്യ പരിരക്ഷാ പദ്ധതിയിലൂടെ ഒരു പതിറ്റാണ്ടിലേറെയായി കോർപറേഷൻ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചതോടൊപ്പം നിരവധി നേട്ടങ്ങളും സ്വന്തമാക്കാനായി. ആരോഗ്യ സംവിധാനത്തിലെ പ്രഥമ കേന്ദ്രമായി ഹെൽത്ത് സെൻററുകൾ മാറിക്കഴിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.