ജനങ്ങളേറ്റെടുത്തു, ഈദിയ്യ എ.ടി.എം ഹിറ്റ്

ദോഹ: ബലി പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് രാജ്യത്തുടനീളം സ്ഥാപിച്ച പ്രത്യേക "ഈദിയ്യ എ.ടി.എം" സേവനം വൻ വിജയം. ഇത്തവണത്തെ പെരുന്നാൾ കാലയളവിൽ എ.ടി.എമ്മുകൾ വഴി പൊതുജനങ്ങൾ ആകെ 16.1 കോടി ഖത്തരി റിയാലാണ് പിൻവലിച്ചത്.

പെരുന്നാൾ ദിനങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും സമ്മാനം നൽകുന്നതിനായി (ഈദിയ) ചെറിയ തുകകളുടെ പുതിയ നോട്ടുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെൻട്രൽ ബാങ്ക് പ്രത്യേക സംവിധാനം ഒരുക്കിയത്. രാജ്യത്തെ പത്ത് പ്രധാന കേന്ദ്രങ്ങളിലായി 52 എ.ടി.എമ്മുകളാണ് സ്ഥാപിച്ചിരുന്നത്. അഞ്ച്, 10, 50, 100, 200 റിയാൽ വരെയുള്ള നിരക്കുകളിലുള്ള നോട്ടുകളാണ് ഈദിയ എ.ടി.എമ്മുകൾ വഴി വിതരണം ചെയ്തത്. ജനങ്ങൾക്ക് ആവശ്യാനുസരണം കറൻസി നോട്ടുകൾ എളുപ്പത്തിൽ ലഭിച്ചതോടെ പദ്ധതി ഇത്തവണയും വൻ ജനപ്രീതി നേടുകയും മെഗാ ഹിറ്റായി മാറുകയും ചെയ്തു.

Tags:    
News Summary - Embraced by the public, Eidiya ATM becomes a huge hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.