ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി എംബസി സംഘടിപ്പിക്കുന്ന പ്രത്യേക കോൺസുലാർ ക്യാമ്പ് ജനുവരി അഞ്ചിന് നടക്കും. ഐ.സി.ബി.എഫുമായി സഹകരിച്ച് അൽ ഖോറിലെ ഹാർബറിന് എതിർ വശത്തുള്ള കോർ ബേ റെസിഡൻസിയിലാണ് കോൺസുലാർ ക്യാമ്പ്. രാവിലെ ഒമ്പത് മുതൽ 11 വരെ നടക്കുന്ന ക്യാമ്പിൽ പ്രവാസികൾക്ക് പാസ്പോർട്ട്, അറ്റസ്റ്റേഷൻ, പി.സി.സി ഉൾപ്പെടെ സേവനങ്ങൾ ലഭ്യമാകും.
രാവിലെ എട്ടു മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കും. ഐ.സി.ബി.എഫ് ഇൻഷുറൻസ് ഡെസ്കും ക്യാമ്പിൽ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 70462114, 66100744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.