ദോഹ: പുതിയ അധ്യയന വര്‍ഷത്തിലേക്ക് വിദ്യാർഥികൾക്കായുള്ള ഇലക്ട്രോണിക് രജിസ്ട്രേഷനും ട്രാന്‍സ്ഫര്‍ സംവിധാനവും ആഗസ്റ്റ് 21ന് ആരംഭിക്കാൻ നിർദേശിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂള്‍ കാര്യ വകുപ്പ്. സ്വദേശികളും താമസക്കാരും ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും ഉപയോഗപ്പെടുത്താവുന്ന വിദ്യാഭ്യാസ സേവന സംവിധാനം ആഗസ്റ്റ് 21ന് തുടങ്ങി സെപ്റ്റംബര്‍ 29 വരെ തുടരും. eduservices.edu.gov.qa എന്ന ലിങ്ക് വഴി രക്ഷിതാക്കൾക്ക് വിദ്യാർഥികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻകഴിയും.
എന്‍.എസ്.ഐ.എസ് വഴി രജിസ്ട്രേഷനോ മാറ്റത്തിനോ സമര്‍പ്പിച്ച അപേക്ഷ മൂന്നു പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് സ്കൂള്‍ അഡ്മിനിസ്ട്രേഷനോട് മന്ത്രാലയം നിര്‍ദേശിച്ചു. അതേസമയം, പബ്ലിക് സ്കൂളുകളിലെ രക്ഷിതാക്കള്‍ക്ക് വിദ്യാർഥികളെ രജിസ്റ്റര്‍ ചെയ്യുന്നതിനും മാറ്റുന്നതിനുമായി അധിക സേവനങ്ങള്‍ സജീവമാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.