വയോജനങ്ങൾക്ക്​ വീടുകളിൽ വേണം സുരക്ഷിതമേഖല

ദോഹ: വീടുകളിൽ പ്രായമുള്ളവർക്ക് കോവിഡിൽനിന്ന്​ സംരക്ഷണം നൽകാൻ 'സേഫ് സോണു'കൾ (സുരക്ഷിതമേഖല) ഉണ്ടാക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിെൻറ ആഹ്വാനത്തിന് പിന്നാലെ മാർഗനിർദേശങ്ങളുമായി ഹമദ് മെഡിക്കൽ കോർപറേഷൻ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് എച്ച്.എം.സി മാർഗനിർദേശങ്ങൾ പുറത്തുവിട്ടത്.വീടുകളിൽ സുരക്ഷിത മേഖല രൂപപ്പെടുത്തിയാൽ വയോധികർക്കും മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്കും കോവിഡിൽനിന്ന്​ ആവശ്യമായ സംരക്ഷണം നൽകാനാകുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

സേഫ് സോണുകളിൽ പ്രവേശിക്കുന്നവർ നിർബന്ധമായും കൈകൾ വൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയ്യണം. മാസ്​ക് ധരിക്കുകയും അവരുമായി ശാരീരിക അകലം പാലിക്കുകയും ചെയ്യണം. കൂടാതെ, ഈ ഭാഗം കൂ​െടക്കൂടെ സാധ്യമാകുന്ന രീതിയിൽ വൃത്തിയായി പരിപാലിക്കണം. പ്രായമേറിയവരെയും മാറാരോഗങ്ങളുള്ളവരെയും സന്ദർശിക്കാനെത്തുന്നവരെ പരമാവധി നിയന്ത്രിക്കുക. സന്ദർശകരുടെ എണ്ണം കുറക്കുക. സന്ദർശിക്കാനെത്തുന്നവർ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കു​െന്നന്ന് സ്വയം ഉറപ്പുവരുത്തണം. ഏതെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമായാൽ കഴിയുംവേഗം അവരെ ഐസൊലേറ്റ് ചെയ്യുകയും ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയും വേണം.

കഴിഞ്ഞയാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹഅധ്യക്ഷനായ ഡോ. ഹമദ് അൽ റുമൈഹി പ്രായമേറിയവർക്കും മാറാരോഗങ്ങളുള്ളവർക്കും വീടുകളിൽ സുരക്ഷിതമേഖല സജ്ജമാക്കണമെന്ന് ആഹ്വാനം ചെയ്തത്. അവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരിക്കുമിതെന്നും അദ്ദേഹം ഓർമിപ്പിച്ചിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത ഉടൻ പ്രായമേറിയവരുടെയും മാറാരോഗമുള്ളവരുടെയും സംരക്ഷണം ഉറപ്പാക്കാൻ മതിയായ സുരക്ഷാ മുൻകരുതലുകളും നടപടികളും ഖത്തർ സ്വീകരിച്ചിരുന്നു.

കോവിഡ് എല്ലാ പ്രായക്കാരെയും ബാധിക്കുമെങ്കിലും വയോധികരിൽ അപകടസാധ്യത കൂടുതലാണെന്ന് ലോകംതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.രാജ്യത്ത് വയോജനങ്ങളുടെയും വിവിധ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ സമഗ്ര പദ്ധതി നടപ്പാക്കുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.