ദോഹ: ഈ വർഷത്തെ കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഖത്തറിലെ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡി.എഫ്.ഐ) പിന്തുണയുള്ള എട്ട് ചിത്രങ്ങളും പ്രദർശനത്തിനെത്തുന്നു.
തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ കാൻ ചലച്ചിത്രമേളയുടെ വിവിധ വിഭാഗങ്ങളിലായി പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കും. ഒഫീഷ്യൽ സെലക്ഷൻ മത്സരത്തിലേക്ക് ഒരു ചിത്രവും അൺ സെർട്ടെയ്ൻ റിഗാർഡിലേക്ക് മൂന്ന് ചിത്രവും ഇതിലുൾപ്പെടും. ക്രിട്ടിക്സ് വീക്ക്, ഡയറക്ടർ ഫോർട്ട്നൈറ്റ്, എ.സി.ഐ.ഡി എന്നിവയുടെ സമാന്തര വിഭാഗങ്ങളിലായി നാല് ചിത്രങ്ങളും പ്രദർശിപ്പിക്കും.
ഇൻസ്റ്റിറ്റ്യൂട്ട് പിന്തുണക്കുന്ന മികച്ച സിനിമകളുടെ മറ്റൊരു ശേഖരവുമായി 78ാമത് കാൻസ് ചലച്ചിത്ര ഔദ്യോഗിക മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഫത്മ ഹസൻ അൽ റിമൈഹി പറഞ്ഞു. സെലക്ഷൻ മത്സരത്തിൽ ചി ഹയാകാവയുടെ റെനോയർ പ്രദർശിപ്പിക്കും.
ഒഫീഷ്യൽ സെലക്ഷൻ അൺ സെർട്ടെയ്ൻ റിഗാർഡിൽ മുറാദ് മൊസ്തഫയുടെ ഐഷ കാൻട് ഫ്ളൈ എവേ, എറിഗെ സഹിരിയുടെ പ്രോമിസ്ഡ് സ്കൈ, ടാർസൻ, അറബ് നാസർ എന്നിവരുടെ വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ്സ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
ക്രിട്ടിക്സ് വീക്കിൽ ഗിലെർമോ ഗാർസിയ ലോപ്പസിന്റെ സ്ലീപ്പ്ലെസ് സിറ്റി, റാൻഡ മറൂഫിയുടെ എൽ മിന എന്നിവയും, ഡയറക്ടറുടെ ഫോർട്ട്നൈറ്റ് വിഭാഗത്തിൽ ഹസൻ ഹാദിയുടെ ദി പ്രസിഡന്റ്സ് കേക്കും എ.സി.ഐ.ഡിയിൽ നമീർ അബ്ദുൽ മെസിയുടെ ലൈഫ് ആഫ്റ്റർ സിഹാമും പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.