ദോഹ: ബലി പെരുന്നാൾ ഒരുക്കങ്ങൾക്ക് തുടക്കമായി ഖത്തർ സെൻട്രൽ ബാങ്കിന്റെ ഈദിയ്യ എ.ടി.എമ്മുകളെത്തുന്നു. പത്തിടങ്ങളിലായി വെള്ളിയാഴ്ചമുതൽ ഈദിയ്യ എ.ടി.എമ്മുകൾ പ്രവർത്തിച്ചു തുടങ്ങുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും അഞ്ച്, 10, 50, 100 റിയാൽ കറൻസികൾ പിൻവലിക്കാൻ സൗകര്യത്തോടെയാണ് ഇവ സ്ഥാപിക്കുന്നത്.
പ്ലെയ്സ് വെൻഡോം മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്റ ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസം മാൾ, അൽ മിർഖാബ് മാൾ, അൽ ഖോർ മാൾ, അൽ മീര (മുഐതർ), അൽ മീര (അൽ തുമാമ) എന്നിവടങ്ങളിലായാണ് ഇവ സ്ഥാപിച്ചത്. ആഘോഷവേളയിൽ കുട്ടികൾക്ക് പെരുന്നാൾ സമ്മാനമായി പണം നൽകുകയെന്ന പതിവ് സ്വദേശികൾക്കും താമസക്കാർക്കുമിടയിലുണ്ട്.
ഇതിനുള്ള സൗകര്യമായാണ് എല്ലാ പെരുന്നാളിനും ക്യൂ.സി.ബി ഈദിയ്യ എ.ടി.എം സ്ഥാപിക്കുന്നത്. കഴിഞ്ഞ ചെറിയ പെരുന്നാളിനും രാജ്യത്തെ പത്തിടങ്ങളിലായി സ്ഥാപിച്ച എ.ടി.എം വഴി 18.2 കോടി റിയാലാണ് പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.