Posted On
date_range Updated On
date_range ഈദുൽഫിത്വർ: മേയ് രണ്ടിന് സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ്
ദോഹ: ഗോളശാസ്ത്ര കണക്കുകള്‍ പ്രകാരം ഈദുല്‍ ഫിത്വര്‍ മെയ് രണ്ടിന് ആവാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ്. മേയ് ഒന്നിന് റമദാൻ 30 പൂർത്തിയാവുമെന്നും അടുത്ത ദിവസം ശവ്വാൽ ഒന്നായിരിക്കുമെന്നും ഗോളശാസ്ത്ര നീരക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ കലണ്ടർ ഹൗസ് അറിയിച്ചു.
എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഖത്തര്‍ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന്‍റെ മാസപ്പിറവി നിരീക്ഷണ സമിതി നടത്തും .
ഏപ്രിൽ 30ന് രാത്രി പ്രാദേശിക സമയം 11.29നാണ് ചന്ദ്രോദയം. അതിനാൽ, ആ ദിവസം ഖത്തറിലും അറബ് ലോകത്തും മാസപ്പിറവി ദൃശ്യമാവാൻ സാധ്യതയില്ലെന്ന് കലണ്ടർ ഹൗസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.