Posted On
date_range Updated On
date_range ബലിപെരുന്നാൾ ജൂലൈ ഒമ്പതിനെന്ന് ഖത്തർ കലണ്ടർ ഹൗസ്
ദോഹ: ഗോളശാസ്ത്ര കണക്കുകൾ പ്രകാരം ഈ വർഷം ദുൽ ഹജ്ജ് ഒന്ന് ജൂൺ 30 വ്യാഴാഴ്ചയായിരുക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഇതു പ്രകാരം, അറഫാ ദിനം ജൂലൈ എട്ട് വെള്ളിയാഴ്ചയും, ബലിപെരുന്നാൾ ജൂലൈ ഒമ്പത് ശനിയാഴ്ചയും ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിപ്പിൽ വ്യക്തമാക്കി. അതേസമയം, ഔദ്യോഗിക പ്രഖ്യാപനം മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഖത്തര്‍ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന്‍റെ മാസപ്പിറവി നിരീക്ഷണ സമിതി നടത്തുമെന്നും കലണ്ടർ ഹൗസ് വിശദീകരിച്ചു.
ഗോളശാസ്ത്ര നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ ജൂൺ 29 ബുധനാഴ്ച സൂര്യാസ്തമനം വൈകുന്നേരം 6.29നും, ചന്ദ്രാസ്തമയം രാത്രി ഏഴിനുമാണെന്ന് ശൈഖ് അബ്ദുല്ല അൽ അൻസാരി കോപ്ലക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ മുഹമ്മദ് അൽ അൻസാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.