ദോഹ: കതാറയിലെ പെരുന്നാൾ ആഘോഷ പരിപാടികൾ കൊടിയിറങ്ങി. ആഘോഷ പരിപാടികൾ ഗംഭീരമാക്കുന്നതിന് പ്രയത്നിച്ച ‘974 ഇവൻറ്’ ഗ്രൂപ്പ് അംഗങ്ങൾക്കുള്ള ആദരവോടെയാണ് മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്ക് വിരാമമായത്. ‘974 ഇവൻറ്’ഗ്രൂപ്പിൽ നിന്നുള്ള 34 സന്നദ്ധ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
കുട്ടികൾക്കുള്ള പെരുന്നാൾ സമ്മാനവിതരണം, പോലീസ് ബാൻഡ് ഗ്രൂപ്പിെൻറ ഗംഭീര ബാൻഡ് മേളം, കതാറ ആകാശത്തെ വർണാഭമാക്കിയ നയന മനോഹരമായ വെടിക്കെട്ട് തുടങ്ങിയ പരിപാടികളാണ് പെരുന്നാളിെൻറ ഒന്നാം ദിവസം നടന്നത്.
മികച്ച സേവനം നടത്തുകയും സംഘാടന മികവ് പുലർത്തുകയും ചെയ്ത ‘974 ഇവൻറ്’ ഗ്രൂപ്പ് ചെയർമാൻ ഹമദ് അൽ മീർ അടക്കം 34 അംഗങ്ങളെ കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി ആദരിച്ചു. മൂന്ന ്ദിവസം നീണ്ടുനിന്ന ഈദാഘോഷ പരിപാടിയിൽ ഒന്നര ലക്ഷത്തോളം ആളുകളാണ് കതാറ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.