ദോഹ: ഖത്തറിൽ ബലിപെരുന്നാൾ ദിനത്തിൽ ഈദ് നമസ്കാരങ്ങൾ രാവിലെ 5.01ന് ആരംഭിക്കുമെന്ന് ഇസ്ലാമിക മതകാര്യമന്ത്രാലയം ഔഖാഫ് അറിയിച്ചു. പള്ളികൾ, ഈഗ് ഗാഹുകൾ ഉൾപ്പെടെ എല്ലായിടങ്ങളിലും ഒരേസമയമാണ് നമസ്കാരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പള്ളികളും ഈദ് ഗാഹുകളുമായി 610 ഇടങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കും. ഇവയുടെ പട്ടിക ഇസ്ലാമിക മതകാര്യ മന്ത്രാലയം വെബ്സൈറ്റിലും സമൂഹ മാധ്യമ പേജിലും പ്രസിദ്ധീകരിച്ചു.
ലോകകപ്പ് ഫുട്ബാൾ വേദിയായ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും ഇത്തവണ പെരുന്നാൾ നമസ്കാരം നടക്കുന്നുണ്ട്. ഇവിടെ അഞ്ചു മണിക്കാണ് നമസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.