സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ ഈദ്-കിക്സ് വിജയികളായ വക്റ ടീമിന് ട്രോഫി സമ്മാനിക്കുന്നു.
ദോഹ: സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ പെരുന്നാളിനോടനുബന്ധിച്ച് ‘ഈദ്-കിക്സ് 25’ എന്ന പേരിൽ ഇന്റർസോൺ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. അഞ്ച് സോണുകളിൽനിന്നായി 14 ടീമുകൾ പങ്കെടുത്തു.
വക്റ ബർവാ വില്ലേജിൽ നടന്ന മത്സരത്തിൽ മദീനത്തുനാ വക്റ വിന്നേഴ്സ് ട്രോഫിയും മെഷാഫിയാ വക്റ ഫസ്റ്റ് റണ്ണർ അപ്പും എം.കെ സ്ട്രൈക്കേഴ്സ് മദീന ഖലീഫ സെക്കൻഡ് റണ്ണർഅപ്പും നേടി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി നദീമത്ത്നാ വക്റയുടെ അർമാനും മികച്ച ഗോൾകീപ്പറായി മഷാഫിയാ വക്റയുടെ ഇഷാനും ഫെയർപ്ലേ ടീമായി എം.കെ സ്ട്രൈക്കേഴ്സ് മദീന ഖലീഫയും തെരഞ്ഞെടുക്കപ്പെട്ടു. ഫഹദാണ് മികച്ച പരിശീലകൻ.
അൽശമാൽ ക്ലബിന്റെ അത്ലറ്റിക് ഹെഡ് കോച്ച് മുൻഷിർ തൃശൂർ, സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട് എന്നിവർ മുഖ്യാതിഥികളായി. ഇസ്മായിൽ വേങ്ങശ്ശേരി, സകരിയ്യ കാരിയാത്ത്, ഇഹ്ജാസ് അസ്ലം, അബ്ദുശുക്കൂർ, അഷ്റഫ് മീരാൻ, മിദ്ലാജ് റഹ്മാൻ, ബബീന ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി. സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ പ്രസിഡന്റ് അമീൻ സബക്, സി.ഐ.സി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നൗഫൽ പാലേരി, ഷാനവാസ് ഖാലിദ്, ഷാജഹാൻ കരീം എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.