ദോഹ: ഏഷ്യൻ ടൗണിൽ ഈദ് നമസ്കാരവും പെരുന്നാൾ ദിനങ്ങളിൽ ആഘോഷ പരിപാടികളും ഒരുക്കി ആഭ്യന്തര മന്ത്രാലയം. സാധാരണക്കാരായ തൊഴിലാളികള്‍ക്കായാണ് പെരുന്നാളിന്റെ രണ്ടു ദിനങ്ങളിലാണ് ഏഷ്യൻ ടൗൺ, അൽ ഖോർ ബർവ സ്പോർട്സ് കോംപ്ലക്സ് എന്നിവടങ്ങളിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത്.
വൈകീട്ട് 4.30 മുതല്‍ രാത്രി 9.30 വരെയാണ് കലാപരിപാടികള്‍. ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബര്‍വ അല്‍ ബറാഹ വര്‍ക്കേഴ്സ് അക്കമഡേഷനിലും ആഘോഷ പരിപാടികള്‍ നടക്കും. സംഗീത നിശ, സ്കൂൾ വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ, വിവിധ കമ്യൂണിറ്റി സംഘങ്ങളുടെ പരിപാടികൾ, സ്വകാര്യ ക്ലിനിക്കുകളുമായി ചേർന്ന് ആരോഗ്യ പരിശോധന, ബോധവത്കരണ പരിപാടികൾ എന്നിവയോടെയാണ് പരിപാടികൾ ക്രമീകരിക്കുന്നത്.
ഇൻഡസ്ട്രിയൽ ഏരിയയിലെ ബർവ അൽ ബറാഹയിൽ വൈകീട്ട് അഞ്ചു മുതൽ രാത്രി ഒമ്പതു വരെയും പരിപാടികൾ നടക്കും. ഏഷ്യൺ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിങ് മേഖലയിലാണ് ഈദ് നമസ്കാരമൊരുക്കുന്നത്. വിശ്വാസികൾ അംഗശുദ്ധി വരുത്തി രാവിലെ 4.15ഓടെ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.