ലുസൈലിലെ ഈദ് ആഘോഷ പരിപാടിയിലെ പരേഡിൽനിന്ന്

പെരുന്നാൾ ആഘോഷം നാളെ വരെ

ദോഹ: വെള്ളിയാഴ്ച മുതൽ ഖത്തറിന്റെ പല കോണുകളിൽ ഉത്സവമായി തുടരുന്ന പെരുന്നാൾ ആഘോഷം ഇന്നും നാളെയും കൂടി തുടരും. ലുസൈൽ ബൊളെവാഡിലെയും മിഷൈരിബ് ​ഡൗൺടൗണിലെയും പെരുന്നാൾ ആഘോഷങ്ങൾ വെള്ളിയാഴ്ചവരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.

പെരുന്നാൾദിനം മുതൽ വർധിച്ച സന്ദർശകരുടെ പങ്കാളിത്തത്തെതുടർന്നാണ് ലു​സൈൽ ബൊളെവാഡിലെ ആഘോഷ പരിപാടികൾ വാരാന്ത്യംവരെ തുടരാൻ തീരുമാനിച്ചത്. വർണാഭമായ പരേഡ്, ലൈവ് മ്യൂസിക്, പരമ്പരാഗത നൃത്തപരിപാടികൾ, കാർണിവൽ പ്രകടനം, റോമിങ് ഷോ എന്നിവ തുടരും. ഇതോടൊപ്പം വിവിധ ഭക്ഷ്യ രുചികളോടെയുള്ള സ്റ്റാളുകളുമുണ്ടാവും. ഏപ്രിൽ 25ന് അവസാനിക്കും എന്നറിയിച്ച പരിപാടികളാണ് സ്വദേശികളും താമസക്കാരും സന്ദർശകരും ഉൾപ്പെടെ തിരക്ക് പരിഗണിച്ച് വരുംദിവസങ്ങളിൽകൂടി തുടാൻ തീരുമാനിച്ചത്. വെടിക്കെട്ട് ഡ്രോണ്‍ ഷോ എന്നിവ അവസാനിച്ചു. വർണവൈവിധ്യങ്ങൾ തീർത്ത വെടിക്കെട്ടും 19 മിനിറ്റു വരെ നീണ്ട ഡ്രോൺ ഷോയും നിരവധി സന്ദർശകരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടേക്ക് ആകർഷിപ്പിച്ചത്.

ഡി.ജെ അടക്കമുള്ള സംഗീത, നൃത്ത പരിപാടികള്‍ എന്നിവ തുടരും. പെരുന്നാള്‍ ആഘോഷത്തിന് ഖത്തറിലെ പ്രധാന കേന്ദ്രമായി ലുസൈല്‍ ബൊലേവാദ് മാറിയിരുന്നു. മറ്റു ജി.സി.സി രാജ്യങ്ങളില്‍ നിന്നടക്കം നിരവധി ‌സന്ദര്‍ശകരാണ് ഇവിടെ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയത്. ടൂറിസം പ്രോത്സാഹനത്തിന്റെ കൂടി ഭാഗമാണ് ലുസൈലിലെ പെരുന്നാള്‍ ആഘോഷം. മിഷൈരി​ബിലെയും പെരുന്നാൾ പരിപാടികൾ വെള്ളിയാഴ്ച വരെ നീളും.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പരിപാടികളിൽ പ​ങ്കെടുക്കാൻ പതിനായിരങ്ങളാണ് ഇവിടെ സന്ദർശിച്ചത്. ദിവസവും വൈകീട്ട് അഞ്ച് മുതൽ രാത്രി 11 വരെയാണ് വിവിധ വിനോദ, സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നത്. 360 ഡിഗ്രി ഫോട്ടോ ബൂത്ത്, കരകൗശല പ്രദർശനങ്ങൾ, കലാസൃഷ്ടികൾ, വിവിധ വിനോദ പരിപാടികൾ എന്നിവയും ഉൾപ്പെടുന്നതാണ് മിഷൈരിബിലെ പെരുന്നാൾ. 

Tags:    
News Summary - Eid celebration till tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.