ത​നി​മ ഖ​ത്ത​ർ; ചേ​ർ​ച്ച​യു​ടെ ആ​ഘോ​ഷ​മാ​ക്കി "ഈ​ദി​നം'

ദോ​ഹ: ത​നി​മ ഖ​ത്ത​ർ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഷാ​ഫി​ലെ പൊ​ഡാ​ർ പേ​ൾ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ബ​ലി​പെ​രു​ന്നാ​ളാ​ഘോ​ഷം ‘ഈ​ദി​നം’ ചേ​ർ​ച്ച​യു​ടെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും കു​ടും​ബോ​ത്സ​വ​മാ​യി. മ​ല​ർ​വാ​ടി ബാ​ല​സം​ഘം, സ്റ്റു​ഡ​ന്റ്‌​സ് ഇ​ന്ത്യ, ഗേ​ൾ​സ് ഇ​ന്ത്യ, വി​മ​ൻ ഇ​ന്ത്യ, യൂ​ത്ത്‌​ഫോ​റം തു​ട​ങ്ങി സി.​ഐ.​സി പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ര​ങ്ങേ​റി​യ ക​ലാ​പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.

 

ത​നി​മ ഖ​ത്ത​ർ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഷാ​ഫി​ലെ പൊ​ഡാ​ർ പേ​ൾ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ പരിപാടിയിൽനിന്ന്

സ്വാ​ഗ​ത​നൃ​ത്തം, ഒ​പ്പ​ന, മ്യൂ​സി​ക്ക​ൽ ഡ്രാ​മ, ഖ​വാ​ലി, വ​ട്ട​പ്പാ​ട്ട്, സ്കി​റ്റ് തു​ട​ങ്ങി തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന്റെ മാ​റ്റു​കൂ​ട്ടി. ആ​ധു​നി​ക സ്ത്രീ ​മു​ന്നേ​റ്റ​ത്തി​ന്റെ ക​ഥ​പ​റ​ഞ്ഞ് ഡോ. ​സ​യ്യി​ദ പാ​ഷ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച രം​ഗാ​വി​ഷ്കാ​രം ‘കി​താ​ബി​ലെ പെ​ണ്ണ്’, ദു​ര​ന്ത​ങ്ങ​ൾ​ക്ക​പ്പു​റ​ത്തെ ജീ​വി​ത​പ്രാ​രാ​ബ്ധ​ങ്ങ​ളി​ലും അ​ക്ഷ​ര​ങ്ങ​ളെ പ്ര​ണ​യി​ച്ച് ആ​ത്മ​ശാ​ന്തി നേ​ടു​ക​യും ചു​റ്റു​മു​ള്ള ജീ​വി​ത​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​യു​ടെ നി​റം ന​ല്‍കു​ക​യും ചെ​യ്യു​ന്ന ന​ന്മ​ജീ​വി​ത​ങ്ങ​ളെ ആ​വി​ഷ്‌​ക​രി​ച്ച് ല​ത്തീ​ഫ് വ​ട​ക്കേ​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത രം​ഗാ​വി​ഷ്കാ​രം ‘നൂ​ർ’, സം​ഗീ​ത​പ്രേ​മി​ക​ളു​ടെ മ​നം ക​വ​ർ​ന്ന ഖ​വാ​ലി, മെ​ഡ്ലി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ പ്രേ​ക്ഷ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ, മ​ല​ബാ​ർ സ​മ​ര​ച​രി​ത്ര​ത്തി​ന്റെ വേ​റി​ട്ട ഏ​ടു​ക​ളി​ലൂ​ടെ തു​ട​ങ്ങി കേ​ര​ളീ​യ മു​സ്‌​ലിം സാം​സ്കാ​രി​ക​ത​യി​ലൂ​ടെ വി​ക​സി​ക്കു​ന്ന തീം ​ഷോ ആ​യാ​ണ് പ​രി​പാ​ടി​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്. ഡോ. ​സ​ൽ​മാ​ൻ (ക​ൺ​സ​പ്റ്റ്), അ​മീ​ൻ ഹ​സ​ൻ (എ.​ഐ വി​ഷ്വ​ൽ​സ്) എ​ന്നി​വ​ർ ചേ​ർ​ന്നൊ​രു​ക്കി​യ ഷോ ​ആ​ക​ർ​ഷ​ക​മാ​യി.

ത​നി​മ ര​ക്ഷാ​ധി​കാ​രി​യും സി.​ഐ.​സി പ്ര​സി​ഡ​ന്റു​മാ​യ ആ​ർ.​എ​സ്. അ​ബ്ദു​ൽ​ജ​ലീ​ൽ ഈ​ദ് സ​ന്ദേ​ശം കൈ​മാ​റി. നൂ​റി​ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ജ​സീം സി​കെ & ഡോ. ​സ​ൽ​മാ​ൻ (പ്രോ​ഗ്രാം ഡ​യ​റ​ക്ഷ​ൻ) കെ.​പി. സി​ദ്ദീ​ഖ്, ന​ബീ​ൽ (വ​ള​ന്റി​യ​ർ), മു​നീ​ഷ്, സാ​ലിം വേ​ളം, ജ​സീം ല​ക്കി (മീ​ഡി​യ), എ.​ആ​ർ. ഗ​ഫൂ​ർ, കെ.​വി. നൂ​റു​ദ്ദീ​ന്‍ (ഫെ​സി​ലി​റ്റീ​സ്), ബി​ലാ​ൽ, സ​ലീം (ഫു​ഡ് ആ​ന്റ് റി​ഫ്ര​ഷ്‌​മെ​ന്റ്‌​സ്), നൗ​ഫ​ൽ പാ​ലേ​രി, ബ​ഷീ​ർ അ​ഹ്‌​മ​ദ് (സാ​മ്പ​ത്തി​കം), സു​ഹൈ​ൽ ശാ​ന്ത​പു​രം (ക​ൺ​വീ​ന​ർ), മു​ഹ​മ്മ​ദ് റാ​ഫി, സൗ​ദ, ബ​ബീ​ന, ന​സീ​ഹ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Eid' celebrated as a joyful festival of unity and togetherness.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.