നടുമുറ്റം ഖത്തർ വനിത കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഹന്തി -ബിരിയാണി പാചക മത്സരത്തിലെ വിജയികൾക്ക്
സമ്മാനം നൽകുന്നു
ദോഹ: ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടുമുറ്റം ഖത്തർ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ മെഹന്തി മത്സരവും ബിരിയാണി പാചക മത്സരവും സംഘടിപ്പിച്ചു. ബര്‍വ കോമേഴ്സ്യല്‍ അവന്യൂവിലെ മജാസ് റെസ്റ്റാറന്റില്‍ നടന്ന പരിപാടിയിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വനിതകൾ പങ്കെടുത്തു.
മെഹന്തി ഡിസൈന്‍ മത്സരത്തിൽ ഷിഫ്ന മുഹമ്മദ് ഒന്നാം സ്ഥാനവും, ആസിയ സഹീർ ശൈഖ് രണ്ടാം സ്ഥാനവും, ഉമാമ മഹ്മൂദ് അൽഹസൻ മൂന്നാം സ്ഥാനവും നേടി. ബിരിയാണി പാചക മത്സരത്തിൽ നഫീല റിയാസ് ഒന്നാം സ്ഥാനവും, ഉസൈറ രണ്ടാം സ്ഥാനവും, നജിയ നസ്രീൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുഖ്യ പ്രായോജകരായ ജിറ്റ്കോ ഗ്രൂപ് ഓഫ് കമ്പനീസ്, മജാസ് റെസ്റ്റോറന്റ് എന്നിവയുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും വിജയികള്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു.നടുമുറ്റം പ്രസിഡന്റ് സന നസീം, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ലത കൃഷ്ണ, നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്തിമ തസ്നീം, വൈസ് പ്രസിഡന്റ് സജ്ന സാക്കി, സെക്രട്ടറിമാരായ ജുമാന, രജിഷ പ്രദീപ്, മറ്റു ഭാരവാഹികളായ അബിദ അബ്ദുല്ലാഹ്, ജോളി തോമസ്, റിനിഷ, മായ, ഫൗസിയ മനാഫ്, ഫാത്തിമ ഹാരിസ്, സക്കീന അബ്ദുല്ല, റഹീന, ഷാജിമ, അൻസൽന, നസ്രിയ, ഭീമ, അസ്മ, ജമീല മമ്മു, റൂബി അൻവർ, ഹിബ ബഷീർ, റജുല ഷഫീഖ്, ഖമറുന്നിസ, ഫസീല, സൗമ്യ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.