?????????????? ??????? ?????? ???. ???????? ??? ???? ??????

ദോഹ: കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യം വികസിപ്പിച്ചെടുത്ത ഇഹ്തിറാസ്​ ആപ്പ് വ്യക്തിയുടെ  സ്വകാര്യത ലംഘിക്കുന്നില്ല. രോഗത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി  പകരുകയുമാണ് ഇഹ്തിറാസ്​ ആപ്പിൻറ കർത്തവ്യമെന്നും പൊതുജനാരോഗ്യ മന്ത്രാലയം.

ആപ്പ് ഉപയോഗിക്കുന്ന വ്യക്തികളുടെ വിവരങ്ങളെല്ലാം പൂർണമായും രഹസ്യമായിരിക്കുമെന്ന കാര്യത്തിൽ ഉറപ്പു പറയാൻ  സാധിക്കും. ആപ്പ് ഇൻസ്​റ്റാൾ ചെയ്യുമ്പോൾ ഫോണിലെ ഫോട്ടോകളിലേക്കും ഫയലുകളിലേക്കുമുള്ള പെർമിഷൻ തേടുന്നത്  ആൻേഡ്രായിഡ് ഫോണുകളിലെ സ്വാഭാവിക പ്രക്രിയ ആണ്​. ഇതിന് ആപ്പിലെ വ്യക്തിയുടെ വിവരങ്ങളുടെ സ്വകാര്യത  ലംഘനവുമായി ബന്ധമില്ല. ആപ്പിലെ വിവരങ്ങൾ പൂർണമായും രഹസ്യമായിരിക്കും. അവശ്യ സന്ദർഭത്തിൽ പ്രത്യേകം അധികാരം നൽകപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് മാത്രമേ ആപ്പിലെ വിവരങ്ങൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂവെന്നും ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ വകുപ്പ് മേധാവി ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു.

രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കുറിച്ച് ജനങ്ങൾക്കിടയിൽ ജാഗ്രതാ നിർദേശം നൽകുന്ന ആപ്പ്  സമൂഹത്തെ കോവിഡ് 19 രോഗവ്യാപനത്തിൽ നിന്നും സംരക്ഷിക്കുകയാണ് ചെയ്യുന്നത്​. രാജ്യത്തെ കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കുന്ന റിപ്പോർട്ടുകളും  കണക്കുകളും ലളിതമായ രൂപത്തിൽ ആപ്പിൽ ലഭ്യമാക്കുന്നുണ്ട്. രോഗവ്യാപനം തടയുന്നതിന് വിവിധ അതോറിറ്റികൾ പുറപ്പെടുവിക്കുന്ന ഏറ്റവും പുതിയ മാർഗനിർദേശങ്ങളും അതത് സമയങ്ങളിൽ ആപ്പിൽ ലഭ്യമായിക്കൊണ്ടിരിക്കും. വളരെ എളുപ്പത്തിൽ ഇൻസ്​റ്റാൾ ചെയ്യാൻ കഴിയുന്ന ആപ്പ് പൂർണമായും ഇൻസ്​റ്റാൾ ചെയ്യുന്നതോടെ ഉപയോക്താവിന്  തൻെറ ആരോഗ്യനില അറിയാൻ സാധിക്കും. 

അതേസമയം, സമ്പർക്ക വിലക്കിൽ വീട്ടിലോ ഹോട്ടലിലോ മറ്റു സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിലോ ഉള്ള വ്യക്തി, ബന്ധപ്പെട്ട അതോറിറ്റിയുടെ നിർദേശമില്ലാതെ പുറത്തിറങ്ങുന്നതോടെ ആപ്പിൽ നിന്ന്​ ജാഗ്രതാ നിർദേശം ലഭിക്കും. ഉടൻ തന്നെ ആരോഗ്യ മന്ത്രാലയം വ്യക്തിയെ ബന്ധപ്പെടും. പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട് അടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

Tags:    
News Summary - ehteraz app privacy policy -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.