ദോഹ: റോഡിലിറങ്ങുമ്പോൾ ഇനി കാമറകളെയും റഡാറിനെയും മാത്രം സൂക്ഷിച്ചാൽ പോരാ, ആകാശത്ത് വട്ടമിട്ടു പറക്കുന്ന ഡ്രോണുകളും നിങ്ങളുടെ കുറ്റകൃത്യങ്ങളെ കണ്ടുപിടിച്ചേക്കാം. രാജ്യത്തെ റോഡ് ഗതാഗതം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് നിരീക്ഷണ ഡ്രോണുകൾ ഉപയോഗിക്കുന്നത്.
ലോകകപ്പ് കാലത്ത് റോഡുകളില്‍ തിരക്ക് ഗണ്യമായി ഉയരാനുള്ള സാധ്യത കൂടുതലാണ്. തിരക്ക് നിയന്ത്രിക്കാനും നിയമലംഘനങ്ങള്‍ പിടികൂടാനും നിലവില്‍ സംവിധാനങ്ങളുണ്ടെങ്കിലും ഡ്രോണുകളെക്കൂടി രംഗത്തിറക്കുകയാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫ്. കാമറക്കണ്ണുകള്‍ക്കും റഡാറുകള്‍ക്കും പുറമെ ഈ ഡ്രോണുകളും വാഹനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കും.
തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകളുടെ യാത്ര, ലോഡ് ക്രമീകരിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും വീഴ്ചവരുത്തല്‍, അനധികൃത മേഖലകളില്‍ വാഹനം ഓടിക്കല്‍, പാത മാറി സഞ്ചരിക്കല്‍ എന്നിവയെല്ലാം ഡ്രോണുകള്‍ നിരീക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.