ഷി ക്യൂ എക്സലൻസ് പുരസ്കാരത്തിൽ ഫൈനലിസ്റ്റുകളായവർ ചലച്ചിത്രതാരം
പാർവതി തിരുവോത്തിനൊപ്പം ഉപഹാരങ്ങളുമായി
ദോഹ: ഹോളി ഡേ ഇൻ ഹോട്ടലിൽ നടന്ന ഷി ക്യൂ അവാർഡ്ദാന ചടങ്ങിന്റെ കെട്ടും മട്ടും നാടകീയതകളുമെല്ലാം ഓസ്കർ പുരസ്കാര രാവിനോടായിരുന്നു സന്ദർശകരിൽ ഒരാൾ വിലയിരുത്തിയത്. 10 വിഭാഗങ്ങൾ ഉൾപ്പെടുന്ന ഫൈനൽ റൗണ്ടിൽ മുഖ്യാതിഥി പാർവതി തിരുവോത്ത് വിജയികളെ പ്രഖ്യാപിച്ചു. രാത്രി എട്ടുമണിയോടെ ആരംഭിച്ച അവാർഡ് പ്രഖ്യാപനം ഒന്നര മണിക്കൂറോളം നീണ്ടു.
ഷി ക്യു എക്സലൻസ് പുരസ്കാര വേദിയിൽ വേദമിത്രയുടെ വയലിൻ പ്രകടനം
ഓരോ വിഭാഗത്തിലുമായി ഫൈനലിസ്റ്റുകളെ, വേദിയിലെ ബിഗ് സ്ക്രീനിൽ പരിചയപ്പെടുത്തിയശേഷം, എൻവലപ്പ് തുറന്ന് നിറഞ്ഞ സദസ്സിനു മുന്നിൽ നാടകീയമായായിരുന്നു പ്രഖ്യാപനം. വിജയിയുടെ പേര് പ്രഖ്യാപിക്കുമ്പോൾ സദസ്സ് നിറഞ്ഞ ആഘോഷത്തോടെ വരവേറ്റു.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലിന് ഗൾഫ് മാധ്യമം ഉപഹാരം മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലിം അമ്പലൻ സമ്മാനിക്കുന്നു
പിന്നെ, മിന്നിത്തെളിഞ്ഞ വെളിച്ചങ്ങൾക്കിടയിലൂടെ അവാർഡ് ജേതാവിന്റെ ആഹ്ലാദപ്രകടനം വലിയ സ്ക്രീനിൽ തെളിഞ്ഞു. ആതുരസേവനരംഗത്തെ മികവിനുള്ള അംഗീകാരമായ ‘ഹീൽക്യു’ പുരസ്കാരത്തിന് ഡോ. ഖുദ്സിയ ബീഗത്തെ വിജയിയായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തുടക്കം.
മുഖ്യാതിഥി പാർവതി തിരുവോത്തിനുള്ള ഉപഹാരം ഗൾഫ് മാധ്യമം ഗ്ലോബൽ ഓപറേഷൻ മേധാവി മുഹമ്മദ് റഫീഖ് സമ്മാനിക്കുന്നു
പിന്നീട് ഫാർമ ക്യൂ (ലീന മഞ്ജലി ജോണി), എജ്യു ക്യൂ (ഷെർമി ഷാജഹാൻ), സ്പോർട്സ് ക്യൂ (അൻവി അമിത് ജോഷി), കെയർ ക്യൂ (ലില്ലിക്കുട്ടി ജോസഫ്), ഫൈൻ ക്യൂ (ഷാമിന ഹിഷാം), കൈൻഡ് ക്യൂ (കുൽദീപ് കൗർ), നാച്വർ ക്യൂ (ലക്ഷ്മി സൂര്യൻ), ബിസ് ക്യൂ (റസിയ അനീസ്), ഇംപാക്സ് (നടുമുറ്റം) എന്നിവരെ പ്രഖ്യാപിച്ചു.
ഷി ക്യൂ എക്സലൻസ് പുരസ്കാരച്ചടങ്ങിന്റെ സദസ്സ്
ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങളാൽ നിറഞ്ഞ അൽ മാസ ബാൾ റൂമിലെ സമ്പന്നമായ സദസ്സിനു മുന്നിൽ തങ്ങളുടെ ഉള്ള് തുറന്നുള്ള വാക്കുകളിലൂടെ ജേതാക്കൾ നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു.
വേദമിത്രയും നിഖിൽ പ്രഭയും അവതാരകൻ മിഥുൻ രമേശിനൊപ്പം വേദിയിൽ
ജീവിതവിജയത്തിലേക്കുള്ള വഴിയിൽ ഒപ്പം നിന്നവർക്കും പിന്തുണച്ചവർക്കും കുടുംബത്തിനും നന്ദി പറഞ്ഞുതീരും മുമ്പേ പലരുടെയും വാക്കുകൾ മുറിഞ്ഞ് കണ്ഠമിടറി.
നിറഞ്ഞ കൈയടികളോടെ പിന്തുണ നൽകിയും ചേർത്തുപിടിച്ച് ആശ്ലേഷിച്ചുമായിരുന്നു വിജയികളെ ഓരോരുത്തരും നെഞ്ചേറ്റിയത്. ഫൈനലിൽ ഒപ്പമെത്തി, തലനാരിഴക്ക് പിന്തള്ളപ്പെട്ടവരെയും ഓരോരുത്തരും ചേർത്തുപിടിച്ചു.
ആവേശകരമായ പ്രഖ്യാപനത്തിനൊപ്പം ഹൃദ്യമായ സംഗീതമഴകൂടി സമ്മാനിച്ചാണ് പുരസ്കാര രാവിന് കൊടിയിറങ്ങിയത്. വിജയം വരിച്ച സ്ത്രീരത്നങ്ങൾക്ക് ആദരവായി വേദമിത്രയുടെ വയലിനിനോടുകൂടിയായിരുന്നു തുടക്കം.
ഷി ക്യൂ എക്സലൻസ് പുരസ്കാരച്ചടങ്ങിന്റെ സദസ്സ്
അവാർഡുകളുടെ വിതരണശേഷം, ശ്രീജിഷ് ചോലയിൽ, നിഖിൽ പ്രഭ, രചന ചോപ്ര, വർഷ രഞ്ജിത്ത് എന്നിവർ നയിച്ച സംഗീതപരിപാടി ഹൃദ്യമായി മാറി. വൈകുന്നേരത്തോടെ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച നിമിഷം മുതൽ, കൊടിയിറക്കം വരെ വേദിയെ ചടുലമാക്കിയ നടൻ മിഥുൻ രമേശിന്റെ ഊർജസ്വലമായ അവതരണം ‘ഷി ക്യൂ എക്സലൻസ്’ പുരസ്കാര വിതരണ ചടങ്ങിനെ സജീവമാക്കി നിലനിർത്തി.
ഫൈൻ ക്യൂ അവാർഡ് നേടിയ ഷമിന ഹിഷാമിനെ ആശ്ലേഷിക്കുന്ന മുഖ്യാതിഥി പാർവതി തിരുവോത്ത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.