മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ കൈരളി കള്‍ചറൽ ഫോറം അനുശോചനയോഗം ചേർന്നപ്പോൾ

ഡോ. ജോസഫ് മാര്‍ത്തോമയുടെ വിയോഗത്തിൽ അനുശോചനം

ദോഹ: മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ കൈരളി കള്‍ചറൽ ഫോറം അനുശോചിച്ചു. വാക്കിലും പ്രവൃത്തിയിലും കർക്കശക്കാരനായിരുന്നെങ്കിലും ദൈവത്തിൻെറ മനുഷ്യമുഖം പലപ്പോഴും അദ്ദേഹത്തിൽ ദർശിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന്​ ദോഹ ഇമ്മാനുവേൽ മാര്‍ത്തോമ പള്ളി വികാരി ഷിബു എബ്രഹാം ജോണ്‍ പറഞ്ഞു. നേതൃപാടവവും അനന്യസാധാരണമായ ധൈര്യവും ആജ്ഞാശക്തിയും കാര്യശേഷിയും ജന്മസിദ്ധമായ ഗുണവിശേഷവും സംഗമിച്ച വ്യക്​തിയായിരുന്നു അദ്ദേഹം. തോമസ് കുര്യൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഐ.സി.ബി.എഫ് പ്രസിഡൻറ്​്​ പി.എന്‍. ബാബുരാജന്‍, ഐ.സി.സി പ്രസിഡൻറ്​ എ.പി. മണികണ്​ഠന്‍, ഫിലിപ് മാത്യു, മിജു ജേക്കബ് എന്നിവര്‍ സംസാരിച്ചു. ബെന്നി ജോര്‍ജ് സ്വാഗതവും റോബിൻ എബ്രഹാം കോശി നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.