ഫോ​ക്ക​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ല്‍ ഖ​ത്ത​ര്‍ റീ​ജ്യ​ന്‍ സം​ഘ​ടി​പ്പി​ച്ച മാ​ന​സി​കാ​രോ​ഗ്യ കാ​മ്പ​യിനിൽ റാ​ഷി​ദ്‌ ഗ​സാ​ലി സംസാരിക്കുന്നു 

'ഡോണ്ട് ലൂസ് ഹോപ്'; മാനസികാരോഗ്യ കാമ്പയിന് സമാപനം

ദോഹ: ഫോക്കസ് ഇന്‍റർനാഷനല്‍ ഖത്തര്‍ റീജ്യന്‍ സംഘടിപ്പിച്ച മാനസികാരോഗ്യ കാമ്പയിന് സമാപനമായി. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും യുവ വാഗ്മിയുമായ റാഷിദ്‌ ഗസാലി മുഖ്യാതിഥിയായിരുന്നു. ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നവർേക്ക സന്തുഷ്ട ജീവിതം നയിക്കാനാവുകയുള്ളൂ എന്ന് റാഷിദ് ഗസാലി പറഞ്ഞു.

കിട്ടാത്തതിന്റെ സങ്കടങ്ങളില്‍ വിഷമിക്കാതെ ലഭിച്ച അനുഗ്രഹങ്ങളില്‍ സന്തോഷിക്കണം. മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ പങ്കുചേരുകയും അവരുടെ നേട്ടങ്ങളെ അനുമോദിക്കുകയും ചെയ്യാനുള്ള മനോഭാവം നേടിയെടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബൂഹമൂറിലെ ഐഡിയല്‍ സ്കൂളില്‍ വെച്ച് നടന്ന പരിപാടി ഫോക്കസ് ഇന്‍റർനാഷനല്‍ സി.ഇ.ഒ ഷമീര്‍ വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത്ത് സഹീര്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി, സമീല്‍ അബ്ദുല്‍ വാഹിദ്, ഡോ. നിഷാന്‍ പുരയില്‍, അബ്ദുല്‍ ലത്തീഫ് നല്ലളം, കെ.ടി. ഫൈസല്‍ സലഫി, സകരിയ മാണിയൂര്‍, എ.പി. ഖലീല്‍ എം.ഇ.എസ്, അഷ്ഹദ് ഫൈസി, വി.സി. മഷ്ഹൂദ്, അബ്ദുറഊഫ് കൊണ്ടോട്ടി, ഇഖ്ബാല്‍ നസീം അല്‍ റബീഅ്, ആര്‍.ജെ. വിനു, ഷീല ടോമി, ശിഹാബ് അല്‍ ഗവാസി, ഫോക്കസ് ലേഡീസ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാദില മുനീര്‍, ഡോ. ഫാരിജ ഹുസൈന്‍ എന്നിങ്ങനെ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സന്നിഹിതരായി.

ഫോക്കസ് ഇന്‍റർനാഷനല്‍ ഖത്തര്‍ റീജ്യന്‍ സി.ഇ.ഒ ഹാരിസ് പി.ടി അധ്യക്ഷത വഹിച്ചു. സി.ഒ.ഒ അമീര്‍ ഷാജി, സി.എഫ്.ഒ സഫീറുസ്സലാം, സോഷ്യല്‍ വെൽഫയര്‍ മാനേജര്‍ ഡോ. റസീല്‍ മൊയ്തീന്‍, ഇവന്റ് മാനേജര്‍ മൊയ്ദീന്‍ ഷാ, അമീനുർറഹ്മാന്‍ എ.എസ്, ഫാഇസ് എളയോടന്‍, റാഷിക് ബക്കര്‍, നാസര്‍ ടി.പി, ഹമദ് ബിന്‍ സിദ്ദീഖ് എന്നിവര്‍ നിയന്ത്രിച്ചു.

പരിപാടിയില്‍ ഷാഹിദ് കായണ്ണ ഒരുക്കിയ ഫോക്കസ് ഇന്റർനാഷനല്‍ തീം സോങ് പ്രദർശിപ്പിച്ചു. ഷോർട്ട് ഫിലിം മത്സരത്തില്‍ സമ്മാനാർഹമായ വിഡിയോകളും പ്രദർശിപ്പിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവർക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. പരിപാടിക്ക് അനീസ് ഹനീഫ് മാഹി, ഫഹ്സിര്‍ റഹ്മാന്‍, അനീസ് അബ്ദുല്‍ അസീസ്, ദിൽബ മിദ്ലാജ്, സിജില സഫീര്‍, ഫദലുർഹഹ്മാന്‍ മദനി എന്നിവര്‍ നേതൃത്വം നൽകി.

Tags:    
News Summary - ‘Don’t Lose Hope’; Closing of the Mental Health Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.