ഖത്തറും ഉഗാണ്ടയും തമ്മിൽ പ്രതിരോധമേഖലയിൽ സഹകരണം വർധിപ്പിക്കും

ദോഹ: പ്രതിരോധമേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിന് ഖത്തറും ഉഗാണ്ടയുംതമ്മിൽ ധാരണ. രാജ്യത്ത് ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഉഗാണ്ട പ്രസിഡൻറ് യുവേരി കഗുതാ മുസവേനി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി  നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. 
അമീരി ദിവാനിൽ നടന്ന അമീർ–ഉഗാണ്ട പ്രസിഡൻറ് കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിശാലമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു. അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലുമുള്ള ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇരുരാഷ്ട്ര ത്തലവൻമാരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കൂടിക്കാഴ്ചക്ക് ശേഷം ഇരുരാജ്യങ്ങളും വിവിധ മേഖലകളിൽ നടന്ന കരാർ ഒപ്പിടൽ ചടങ്ങിൽ ഇരുവരും സംബന്ധിച്ചു. പ്രതിരോധമേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക, വാണിജ്യ, കാർഷിക, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ഖത്തർ, ഉഗാണ്ട വിദേശകാര്യമന്ത്രിമാർ സംബന്ധിച്ച ചർച്ചയിലും ധാരണാപത്രം ഒപ്പിടുന്നതിലും അമീറും ഉഗാണ്ട പ്രസിഡൻറും സാക്ഷിയായി. ചടങ്ങിൽ വിവിധ മന്ത്രിമാരും ഉന്നത വ്യക്തിത്വങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഉഗാണ്ടപ്രസിഡൻറ് മുസവേനിക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആദരസൂചകമായി അമീരി ദിവാനിൽ വിരുന്നും സംഘടിപ്പിച്ചു. രാജ്യത്ത് ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഉഗാണ്ട പ്രസിഡൻറ് യൊവേരി മുസവേനിയുമായി പ്രധാനമന്ത്രിയും ആഭ്യന്തമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി കൂടിക്കാഴ്ച നടത്തി. ഷെറാട്ടൻ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ചും പൊതുപ്രാധാന്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു. ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസറുമായും ഉഗാണ്ടപ്രസിഡൻറ് കൂടിക്കാഴ്ച നടത്തി. ഖത്തർ ഫൗണ്ടേഷൻ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ  പ്രസിഡൻറിെൻറ പത്നി ജാനെറ്റ് മുസവേനിയും സംബന്ധിച്ചു. വിദ്യാഭ്യാസത്തെ സംബന്ധിച്ചും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ സംബന്ധിച്ചും, ഉഗാണ്ട യുവ തലമുറയുടെ ജോലി സാധ്യതകളെ കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.  
Tags:    
News Summary - doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.