എം ജി ശ്രീകുമാര്‍ മുഖ്യാതിഥി: സ്വസ്തി  അക്കാദമി സംഘടിപ്പിക്കുന്ന  മല്‍ഹാര്‍ കലാവിരുന്ന്​ നാളെ

ദോഹ: സ്വസ്തി  അക്കാദമി സംഘടിപ്പിക്കുന്ന മല്‍ഹാര്‍ ഡി പി എസ് എം ഐ എസ് ഓഡിറ്റോറിയത്തില്‍ നാളെ വൈകിട്ട് അഞ്ചരയ്ക്ക് അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മല്‍ഹാര്‍ കലാവിരുന്നില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി ശ്രീകുമാര്‍, ചലച്ചിത്ര താരവും പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകിയുമായ സുധാ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. എം ജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ഗാനങ്ങളും സുധാചന്ദ്രെൻറ നൃത്തങ്ങളും സ്വസ്തി അക്കാദമി പ്രിന്‍സിപ്പലും ചലച്ചിത്ര താരവുമായ ലക്ഷണയും പരിപാടികള്‍ അവതരിപ്പിക്കുന്നതോടൊപ്പം സ്വസ്തി അക്കാദമിയിലെ വിദ്യാര്‍ഥികളുടെ പരിപാടികളും അരങ്ങേറും. ഖത്തറിലെ പ്രമുഖ കലാകാരന്മാരും വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന ചടങ്ങില്‍ പ്രവാസി ഭാരതീയ പുരസ്ക്കാര ജേതാവും ദോഹ ബാങ്ക് സി ഇ ഒയുമായ ഡോ. സീതാരാമനെ ആദരിക്കും. 
ഖത്തറിലെ  കലാപ്രതിഭകളെ  കണ്ടെത്തുന്നതിനുവേണ്ടി സംഘടിപ്പിച്ച ടാലൻറ് ഹണ്ടിലെ വിജയികളെ പരിപാടിയില്‍ പ്രഖ്യാപിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. 
മുന്‍കൂട്ടി പേര് രജിസ്ററര്‍ ചെയ്യുന്ന  വിദ്യാര്‍ഥികള്‍ക്ക്  എം ജി ശ്രീകുമാറിെൻറയും സുധാ ചന്ദ്രെൻറയും നേതൃത്വത്തില്‍ ശില്‍പശാലയും സംഘടിപ്പിച്ചിട്ടുണ്ട്. മല്‍ഹാറിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. 
വാര്‍ത്താ സമ്മേളനത്തില്‍ സ്വസ്തി അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷണ, മാനേജിംഗ് ഡയറക്ടര്‍ ഡോ. സജിത്ത് ജി പിള്ള, രാകേഷ്, പ്രദീപ് പിള്ള, അജയ് പിള്ള എന്നിവര്‍ പങ്കെടുത്തു.
Tags:    
News Summary - doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.