പുതുക്കിയ നിയമം അമീർ അംഗീകരിച്ചു: സബ്സിഡി ഇനങ്ങൾ ദുരുപയോഗം ചെയ്താൽ കർശന നടപടി 

ദോഹ: രാജ്യത്ത് അനുവദിക്കുന്ന സബ്സിഡി ഇനങ്ങളിൽ പെട്ട വസ്തുക്കൾ ഏതെങ്കിലും വിധത്തിൽ ദുരുപയോഗം ചെയ്യുന്നത് തടയുന്ന നിയമ ഭേദഗതി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകരിച്ചു
. അഞ്ച് ലക്ഷം റിയാൽ പിഴയും ഒരു വർഷം വരെ തടവും അടക്കം നിരവധി ശിക്ഷയാണ് ദുരുപേയാഗം ചെയ്യുന്നവർക്ക് നിയമമാക്കിയിരിക്കുന്നത്. 18 വയസ്സിൽ കുറയാത്ത ഖത്തരീ പൗരൻമാർക്ക് മാത്രമാണ് സബ്സിഡി വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് ലൈസൻസ് അനുവദിക്കുകയുള്ളൂ. സബ്സിഡി സാധനങ്ങൾ വിൽപ്പന നടത്തുന്നതിന് അനുമതി ലഭിച്ചവർ പാലിക്കേണ്ട പത്തോളം നിബന്ധനകൾ പുതുക്കിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. ഇതനുസരിച്ച് ഗവൺമെൻ്റ് അനുവദിച്ച സബ്സിഡി സാധാനങ്ങൾ ഒരു കാരണവശാലും മറിച്ച് വിൽക്കുകയോ അനുവദിച്ചതിലും കൂടുതൽ വിൽക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായിരിക്കും.
 വിൽപ്പന നടത്താൻ അനുവദിച്ച സ്ഥാപനം ഒരു കാരണവശാലും അടച്ചിടാനോ സാധനങ്ങൾ പൂഴ്ത്തിവെക്കാനോ പാടുള്ളതല്ല. ഉപഭോക്താവിന് അനുവദിച്ച സാധനങ്ങൾ അതേ അളവിൽ തന്നെ നൽകിയിരിക്കണം. അനുവദിക്കപ്പെടാത്ത സ്ഥലങ്ങളിൽ ഇത്തരം സാധനങ്ങൾ സൂക്ഷിക്കാൻ പാടുള്ളതല്ല. വിൽക്കപ്പെടുന്ന സാധനങ്ങളുടെ കൃത്യമായ രേഖകൾ ആവശ്യപ്പെടുന്നതനുസരിച്ച ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്നും ഈ നിയമം അനുശാസിക്കുന്നു.
 ഏതെങ്കിലും വിധത്തിലുള്ള നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ മൂന്ന് മാസമോ സ്ഥിരമായോ സ്ഥാപനം അടച്ച് പൂട്ടാൻ അധികൃതർക്ക് അവകാശമുണ്ടായിരിക്കും.
 നേരത്തെ നിലവിലുള്ള നിയമങ്ങൾ അസാധുവാക്കിയും പുതിയ നിയമം നടപ്പിലാക്കിയുമുള്ള ഓർഡിനൻസാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിട്ടുള്ളത്.
Tags:    
News Summary - doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.